പാമ്പാടി : കടുത്ത വരൾച്ചയിൽ വെന്തുരുകുകയാണ് പാമ്പാടി എല്ലാ വാർഡുകളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാണ് ഈ പ്രദേശത്തെ അൻപതോളം കുഴൽക്കിണറുകളിലെ ജലം പൂർണ്ണമായു൦ പറ്റി ഉയർന്ന വില കൊടുത്തു വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തുകാർ. വലിയ തോതിൽ ഉള്ള കൃഷി നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത് മൃഗപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നീൽക്കകള്ളി ഇല്ലാതെ മൃഗങ്ങളെ വിറ്റ് ഒഴിവാക്കുകയാണ് പണം ഇല്ലാത്തതിനാൽ പഞ്ചായത്തിന് വിഷയത്തിൽ ഇടപെടാനും സാധിക്കുന്നില്ല. ഈ സാഹചരൃത്തിൽ വിദഗ്ദ്ധസ൦ഘം പരിശോധന നടത്തി.
പാമ്പാടിയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ജില്ല ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.
പാമ്പാടിയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കണം

Advertisements