ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രതയോടെയിരിക്കാം ; ഈ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ശ്രദ്ധിക്കുക ! മതിയായ ചികിത്സ ഉറപ്പാക്കണം

ന്യൂസ് ഡെസ്ക് : കൊതുകുകള്‍ പരത്തുന്ന ഒരു വൈറസ് രോഗം. ആര്‍ബോവൈറസ് ഗ്രൂപ്പ് ‘ബി’യില്‍പ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്.ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്‍ സമയത്താണ് ഇവ മനുഷ്യരെ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കിപ്പനിക്ക് മൂന്നുതരം രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്.

Advertisements

സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍),
ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍ നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ കടക്കുന്നു. 8-10 ദിവസങ്ങള്‍ക്കുള്ളില്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ പ്രവേശിക്കുന്നു. ഈ കൊതുകുകള്‍ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ എത്തി 3-14 ദിവസം കഴിയുമ്ബോള്‍ (ശരാശരി 3-4 ദിവസം) രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രോഗത്തിന്റെ ലക്ഷണങ്ങള്‍

പനിയാണ് പകര്‍ച്ചവ്യാധികളിലെ പ്രധാന ലക്ഷണം കോവിഡിനും ഡെങ്കിപ്പനിക്കുമൊക്കെ ഈ ലക്ഷണങ്ങള്‍ തന്നെയാണ് പ്രധാനമായും ഉണ്ടാകുന്നത്. ഡെങ്കിപ്പനി വൈറസ് ശരീരത്തില്‍ കയറിയാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. താഴെ പറയുന്നവയായിരിക്കും ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍

അതി തീവ്രമായ പനി- 104 ഡിഗ്രി വരെ പനിയാകാം
കടുത്ത തലവേദന
കണ്ണുകള്‍ക്ക് പിന്നില്‍ വേദന
കടുത്ത ശരീരവേദന
തൊലിപ്പുറത്ത് ചുവന്ന പാടുകള്‍
ഛര്‍ദിയും ഓക്കാനാവും കൃത്യമായ ശ്രദ്ധയുണ്ടെങ്കില്‍ ഡെങ്കിപ്പനി രോഗ വ്യാപനം തടയാന്‍ സാധിക്കും. വീട് പരിസരവും വ്യത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതു കൂടാതെ താഴെ പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കണം

രോഗം ബാധിച്ചവരെ കൊതുക് വലയ്ക്കുള്ളില്‍ കിടത്തുക.
സമഗ്രമായ കൊതുക് നശീകരണം വളരെ അത്യാവശ്യമാണ്
വെള്ളം കെട്ടി നില്‍ക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക
കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ആരോഗ്യകരമായ ക്രീമുകള്‍ പുരട്ടുക

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.