കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ ഉപരോധ സമരത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിന് എതിരെയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ട്രോളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമരം ചെയ്യുന്നതിന് ഡിവൈഎഫ്‌ഐ പ്രവർത്തകർ നഗരസഭ അധ്യക്ഷയോടെ അനുവാദം ചോദിക്കുന്നത് അടക്കം ട്രോളാക്കി മാറ്റിയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത്് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് യാത്രക്കാർക്കായി കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സമരം നടത്തിയത്. നഗരസഭ കൗൺസിൽ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി ചർച്ച ചെയ്യാനിരുന്ന ദിവസം തന്നെയാണ് ഡിവൈഎഫ്‌ഐ സമരവുമായി രംഗത്ത് എത്തിയതെന്ന് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സമരം നടന്ന ദിവസം ഉച്ചയ്ക്ക് ശേഷം ചേർന്ന കൗൺസിൽ യോഗത്തിൽ ബസ് സ്റ്റാൻഡിൽ സാധാരണക്കാർക്കായി കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ട്രോളുമായി യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസ് സ്റ്റാൻഡിൽ ബസ് കടത്തിവിടാൻ തുടങ്ങുന്നതിന് മുൻപ് യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന ഡിവൈഎഫ്‌ഐ നഗരസഭ തീരുമാനം എടുക്കുന്നതിന്റെ തലേന്ന് സമരം നടത്തിയത് വിരോധാഭാസമാണ് എന്ന വിമർശനമാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് ഉയർത്തുന്നത്. വിഷയത്തിൽ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയന് പിൻതുണ നൽകുമെന്നും യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.