കോട്ടയം : വയനാട് ദുരന്തത്തിൽ സർവ്വം നഷ്ടപ്പെട്ട സഹജീവികൾക്കായി സഹായധനം കണ്ടെത്താൻ വേറിട്ട മാർഗവുമായി ഡിവൈഎഫ്ഐ. മീൻ വില്പനയും പായസ ചലഞ്ചുമായാണ് ഡിവൈഎഫ്ഐ രംഗത്ത് എത്തുന്നത്. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് ഡിവൈഎഫ്ഐ പുതുപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി കവലയിലാണ് മീൻ വിൽപ്പന നടത്തുക. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നിർമ്മിച്ചു നൽകുന്ന 25 വീടുകൾക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി മീൻ വില്പന നടത്തുന്നത്. ഡിവൈഎഫ്ഐ എറികാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 11 ഞായറാഴ്ചയാണ് പായസ ചലഞ്ച് നടത്തുക.
Advertisements