പത്തനംതിട്ടയിൽ നടക്കുന്ന
ഡിവൈഎഫ്ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം തേടുക. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷും ട്രഷറര്‍ എസ്.കെ. സജീഷും സ്ഥാനമൊഴിയും. സെക്രട്ടറി വി.കെ. സനോജ് തല്‍സ്ഥാനത്തു തുടരും. എ.എ. റഹീം അഖിലേന്ത്യാ പ്രസിഡന്‍റായതോടെയാണ് സനോജ് സെക്രട്ടറി ആയത്. അതിനാല്‍ ഒരു ടേം കൂടി സനോജിനു ലഭിക്കും.
Advertisements