മുക്കൂട്ടുതറ: ആർഎസ് എസ് ഗൂഡലോചനയ്ക്കു മുൻപിൽ കേരളം കീഴടങ്ങില്ല, മത നിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല,കോൺഗ്രസ്സ് – ബി ജെ പി കലാപം അവസാനിപ്പിക്കുക, സൈന്യത്തെ കരാർവൽക്കരിക്കുന്ന അഗ്‌നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ് ഐ മുക്കൂട്ടുതറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും, യോഗവും സംഘടിപ്പിച്ചു. മേഖല സെക്രട്ടറി നൗഫൽ നാസർ ക്യാപ്റ്റനും, ജോ. സെക്രട്ടറി നിത്യ വർഗീസ് വൈസ് ക്യാപ്റ്റനുമായ യുവജന റാലി മുട്ടപ്പള്ളിയിൽ ബ്‌ളോക് സെക്രട്ടറി ബി.ആർ.അൻഷാദ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് മുക്കൂട്ടുതറ ടൗണിൽ നടന്ന യുവജന പ്രതിരോധ സദസ് ബ്‌ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് അരവിന്ദ് ബാബു അദ്ധ്യക്ഷനായി.സിപിഐ (എം) ലോക്കൽ സെക്രട്ടറി എം.വി.ഗിരീഷ് കുമാർ,ഡിവൈഎഫ്‌ഐ നേതാക്കളായ നദീർ മുഹമ്മദ്, നിത്യാ വർഗീസ്, രഞ്ജി രാഹുൽ എന്നിവർ സംസാരിച്ചു.മേഖല ട്രഷറർ സുബിൻ ഐക്കുഴി സ്വാഗതവും മേഖല സെക്രട്ടറി നൗഫൽ നാസർ നന്ദിയും പറഞ്ഞു.