ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബി (67) എന്നയാണ് മരിച്ചതെന്നാണ് തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാവിലെ 8 മണിയോടെ പഴയ ഒപി ടിക്കറ്റ് കൗണ്ടറിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.ഉദ്ദേശം 65 വയസ്സു തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.ചുവന്ന ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്.ഇടതൂർന്ന നരച്ച താടിയും ഇരുനിറവുമാണുള്ളത്.
തുടർന്ന് ഗാന്ധിനഗർ പൊലീസ് എത്തി അത്യാഹിത വിഭാഗത്തിലേയ്ക് മൃതദേഹം മാറ്റിയിരുന്നു.മെഡിക്കൽ കോളേജ് ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്നയാളുടേതാണ് മൃതദേഹം.
ആശുപത്രി പരിസരത്ത് അജ്ഞാത മൃതദേഹം കിടക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെ മാദ്ധ്യമപ്രവർത്തകർ എത്തി മൃതദേഹം കാണുകയും ഇയാൾ വില്ലൂന്നി സ്വദേശിയാണെന്ന് അറിയുകയും ചെയ്തിരുന്നു. തുടർന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറും 7 -ാം വാർഡ് മെമ്പറുമായ ലൂക്കോസ് ഫിലിപ്പിനെ വിവരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇദ്ദേഹം ആശുപത്രിയിലെത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. ഇയാൾ അവിവാഹിതനാണ്.വീട്ടിൽ നിന്നിറങ്ങി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് അലഞ്ഞു തിരിയുകയായിരുന്നു ഇയാൾ. രാത്രി കാലങ്ങളിൽ പഴയ ഒപി ടിക്കറ്റ് കൗണ്ടറിനു സമീപമാണ് കിടന്നുറങ്ങിയിരുന്നത്.കഴിഞ്ഞ രാത്രിയിലും ഇവിടെ കിടന്നുറങ്ങിയ ഇയാൾ മരണപ്പെടുകയായിരുന്നു. ജൂബി സഹോദരനാണ്.പുഷ്പമ്മ ,ലിസമ്മ എന്നിവർ സഹോദരിമാരും.
ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജിയുടെ നേതൃത്വത്തിൽ പൊലിസെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വില്ലൂന്നി സെൻറ് സേവ്യേഴ്‌സ് പള്ളിയിൽ