മേക്കപ്പ് ചെയ്യുന്നവർ അത് നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്; മസ്‌കാര നീക്കം ചെയ്യാൻ ഇതാ അഞ്ച് എളുപ്പ വഴികൾ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ മേക്കപ്പിനുള്ള പങ്ക് നിസ്സാരമല്ലെന്ന് നമുക്ക് അറിയാം. പലരും മേക്കപ്പ് ചെയ്യുമ്പോൾ അത് നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗം കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും. മസ്‌കാര ഉപയോഗിക്കുന്നവരും ഇത്തരത്തിൽ ചെറിയ ഒരു മാർഗ്ഗം അത് കളയുന്നതിന് വേണ്ടി അറിഞ്ഞിരിക്കേണ്ടതാണ്. കൺപീലികളിൽ മസ്‌കാര ഇടുമ്പോൾ അത് നിങ്ങൾക്ക് ഭംഗി വർദ്ധിപ്പിക്കുമെങ്കിലും അത് നീക്കം ചെയ്യുന്നതിന് അൽപം പ്രയാസമാണ്. പ്രത്യേകിച്ച് വാട്ടർപ്രൂഫ് മസ്‌കാര. എന്നാൽ ഇത്തരം മസ്‌കാര ഉപയോഗിക്കുന്നതിന് മുൻപ് പ്രതികൂല പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങളുടെ കണ്ണുകൾ വേദനിക്കുകയോ കണ്പീലികൾക്ക് ഭാരം അനുഭവപ്പെടുകയോ ചെയ്താൽ, ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മസ്‌കാര ഒഴിവാക്കാവുന്നതാണ്.

Advertisements

എന്നാൽ വളരെ എളുപ്പത്തിൽ തന്നെ വാട്ടർപ്രൂഫ് മസ്‌കാര നമുക്ക് നീക്ക് ചെയ്യാവുന്നതാണ്. അഞ്ച് എളുപ്പ വഴികളിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് മസ്‌കാര കറകൾ നീക്കം ചെയ്യുന്നതിനും ചില വഴികൾ ഈ ലേഖനത്തിൽ നമുക്ക് നോക്കാം. നിങ്ങളുടെ കൺപീലികൾ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും കൺപീലികളിൽ നിന്ന് മസ്‌കാര നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ നോക്കാം. അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാട്ടർപ്രൂഫ് മസ്‌കാര ഉപയോഗിക്കുമ്പോൾ

വാട്ടർപ്രൂഫ് മസ്‌കാര ഉപയോഗിക്കുന്നവർ കണ്ണിന്റെ ഭംഗിക്കും ആകൃതിക്കും മികച്ചതാണ്. വാട്ടർപ്രൂഫ് മസ്‌കാര ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തിൽ നിന്ന് കഴുകിക്കളയുക എന്നത് അൽപം വെല്ലുവിളി ഉയർത്തുന്നതാണ്. ഇത് പലപ്പോഴും കഴുകിക്കളയാൻ ശ്രമിക്കുന്നതിലൂടെ നിങ്ങളിൽ കണ്ണുകൾക്ക് ചുറ്റും മുറിവുണ്ടാവുന്നതിന് കാരണമാകുന്നു. നിങ്ങളുടെ കണ്പീലികൾക്ക് ദോഷം വരുത്താതെ നിങ്ങൾക്ക് എളുപ്പത്തിൽ വാട്ടർപ്രൂഫ് മസ്‌കാര ഒഴിവാക്കാനാകും. വാട്ടർപ്രൂഫ് മസ്‌കാര കൺപീലിയിൽ നിന്ന് നീക്കം ചെയ്യുന്നതിന് ചില വഴികൾ നോക്കാം.

ഐ മേക്കപ്പ് റിമൂവർ ഉപയോഗിക്കുക

ഐ മേക്കപ് റിമൂവർ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് സമയം ലാഭിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും എളുപ്പമാണ്. എ മേക്കപ്പ് റിമൂവർ തീർന്നുപോകുമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരിക്കലും ആശങ്കപ്പെടേണ്ടതില്ല. മസ്‌കാര ഉപയോഗിക്കുമ്പോൾ അത് നീക്കം ചെയ്യുന്നതിന് എങ്ങനെ ഐ മേക്കപ് റിമൂവർ ഉപയോഗിക്കാം എന്ന് നോക്കാം. അതിന് വേണ്ടി കോസ്‌മെറ്റിക് കോട്ടൺ പാഡുകൾ ഉപയോഗിക്കാവുന്നതാണ്. കോട്ടൺപാഡ് കൺപീലിക്ക് മുകളിൽ അൽപ നേരം തടവുക. മസ്‌കാര പോവുന്നത് വരെ ഇത് കൺപീലിയിൽ തടവേണ്ടതാണ്. എന്നാൽ ഇത് വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം.

സ്‌കിൻ ആക്ടീവ് ഓയിൽ-ഇൻഫ്യൂസ്ഡ് മൈക്കെലാർ വാട്ടർ

വരണ്ട ചർമ്മത്തിനും സെൻസിറ്റീവ് ചർമ്മത്തിനും മൈക്കെലാർ വാട്ടർ വളരെയധികം സഹായിക്കുന്നതാണ്. ഇത് കണ്ണിനും കൺപീലിക്കും മികച്ചതാണ്. കൺപീലിക്ക് ചുറ്റും കണ്ണിനും ഇത് ആരോഗ്യം വർദ്ധിപ്പിക്കുന്നു. സെൻസിറ്റീവ് കണ്ണിനും കണ്പീലിക്കും ചുറ്റുമുള്ള ഉപയോഗത്തിന് മികച്ചതാണ് ഓയിൽ-ഇൻഫ്യൂസ്ഡ് മൈക്കെലാർ വാട്ടർ. ഇത് മസ്‌കാര പെട്ടെന്ന് ചർമ്മത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഒരു പഞ്ഞിയിൽ മൈക്കെല്ലാർ വാട്ടർ ഉപയോഗിച്ച് മസ്‌കാരയുള്ള ഭാഗത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ശ്രദ്ധിക്കേണ്ടത് നിങ്ങൾക്ക് വിശ്വസനീയമായ ബ്രാൻഡുകളുടെ മൈക്കെല്ലാർ വാട്ടർ മാത്രമേ വാങ്ങാവൂ എന്നതാണ്.

പ്രകൃതിദത്തമായ വെളിച്ചെണ്ണ, ഒലിവ്, ബദാം എണ്ണ

കൺപീലിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന സ്റ്റിക്കി മാസ്‌കര നീക്കം ചെയ്യുന്നതിന് നിങ്ങൾക്ക് വെളിച്ചെണ്ണ, ബദാം ഓയിൽ, അല്ലെങ്കിൽ ഒലിവ് ഓയിൽ എന്നിവ മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇവ കൊണ്ട് അധികം വലിച്ചെടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കണ്ണിന് വേദനയുണ്ടാക്കുന്നു. എന്നാൽ പതിയേ തുടച്ചെടുത്താൽ അത് നിങ്ങളിൽ കൂടുതൽ ഗുണങ്ങൾ നൽകുന്നു. മാത്രമല്ല ഈ മസ്സാജ് നീളമുള്ള ഇരുണ്ട കൺപീലികൾ നൽകുന്നു. കോട്ടൺ പാഡുകൾ ഉപയോഗിച്ച് ഇവ കണ്ണിന് മുകളിൽ വെക്കാവുന്നതാണ്.

ബേബി ഷാമ്പൂ

കണ്ണ് നീറാത്ത തരത്തിലുള്ള ബേബി ഷാമ്പൂ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കാം. ഇത് നിങ്ങൾക്ക് പെട്ടെന്ന് തന്നെ മസ്‌കാര നീക്കം ചെയ്യുന്നതിന് സഹായിക്കുന്നതാണ്. ഹൈപ്പോഅലോർജെനിക് ആയത് കൊണ്ടും സുഗന്ധമില്ലാത്തതു കൊണ്ടും ഇത് സുരക്ഷിതമായ ഒന്നാണ്. അതിന് വേണ്ടി അൽപം ഷാമ്പൂ എടുത്ത് അത് വെള്ളത്തിൽ കലർത്തി കോട്ടൺ പാഡ് കൊണ്ട് മസ്‌കാരക്ക് മുകളിൽ തേക്കാവുന്നതാണ്. ബേബി ഷാംപൂ ചെറിയ അളവിൽ മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. നനഞ്ഞ കോട്ടൺ ബോളുകൾ ഉപയോഗിച്ച് കണ്പീലികളിൽ നേരിട്ട് പ്രയോഗിക്കുകയും ചെയ്യാം. ഇവ പെട്ടെന്ന് തന്നെ മസ്‌കാര നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.