ആനപ്രമ്പാല്‍ ജലോത്സവം: മണലേല്‍ വെപ്പ് വള്ളം എ ഗ്രേഡ് ജേതാവ്

ആലപ്പുഴ: എടത്വ ആനപ്രമ്പാലിൽ നടന്ന
ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കു വേണ്ടി ആനപ്രമ്പാല്‍ ജലോത്സവത്തില്‍ മണലേല്‍ വെപ്പ് എ ഗ്രേഡ് വള്ളം ട്രോഫി നേടി. ഇവാന്‍ വര്‍ഗ്ഗീസ് റിക്‌സണ്‍ ക്യാപ്റ്റനായി തലവടി ടൗണ്‍ ബോട്ട് ക്ലബ്ബാണ് മണലേല്‍ എ ഗ്രേഡ് വെപ്പ് വള്ളത്തില്‍ തുഴഞ്ഞത്. പ്രസീത് രവീന്ദ്രന്‍ ക്യാപ്റ്റനായ പാണ്ടങ്കരി ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവന്‍ രണ്ടാം സ്ഥാനവും സുനില്‍ ജോസഫ് ക്യാപ്റ്റനായ ആനപ്രമ്പാല്‍ നിഴല്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജെയ് ഷോട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വെപ്പ് ബി ഗ്രേഡ് മത്സരത്തില്‍ സൂസന്‍ മാത്യു ക്യാപ്റ്റനായ തലവടി ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ തോട്ടുകടവനും, വടക്കനോടി ബി ഗ്രേഡ് മത്സരത്തില്‍ ഷിജു എം.ജെ ക്യാപ്റ്റനായ സി.ബി.സി ചാത്തങ്കരി തുഴഞ്ഞ ജലറാണിയും ഒന്നാമതായി ഫിനിഷ് ചെയ്തു. ഫൈബര്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ അന്‍വര്‍ ക്യാപ്റ്റനായ റിവര്‍ ടൈഡേഴ്‌സ് ക്ലബ്ബിന്റെ തൃക്കുന്നപ്പുഴ ചുണ്ടന്‍ ഒന്നാമതും, ജനാര്‍ദ്ദനന്‍ കറുകത്തറ ക്യാപ്റ്റനായ തലവടി ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ വൈഗ ചുണ്ടന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ സ്‌നേഹിതന്‍ ഒന്നാം സ്ഥാനം ലഭിച്ചു.

Advertisements

വള്ളംകളിക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. കെ ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. പനയന്നൂര്‍കാവ് മുഖ്യകാര്യദര്‍ശി ആനന്ദന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് മുഖ്യപ്രഭാഷണവും നടത്തി. അരുണ്‍ കുമാര്‍ മാസ്ട്രില്‍ സല്യൂട്ട് സ്വീകരിച്ചു. പീയൂഷ് പി പ്രസന്നന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സിനി ആര്‍ട്ടിസ്റ്റ് പ്രമോദ് വെളിയനാട് സമ്മാനദാനം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ സുനില്‍ മൂലയില്‍, ട്രഷറര്‍ മനോഹരന്‍ വെറ്റിലക്കണ്ടം, കുട്ടനാട് സാംസ്‌ക്കാരിക സമിതി പ്രസിഡന്റ് സി പി സൈജേഷ്, സെക്രട്ടറി ജിനു ശാസ്താംപറമ്പ്, എം ജി കൊച്ചുമോന്‍, തോമസുകുട്ടി ചാലുങ്കല്‍, കെ വി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles