എടത്വ മുട്ടാറിൽ ബൈക്ക് അപകടത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുട്ടാര്‍ പ്ലാവേലില്‍ വീട്ടില്‍ പരേതരായ ശിവശങ്കരന്‍ മഞ്ജു ദമ്പതികളുടെ മകന്‍ ആശിഷ് (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ കിടങ്ങറ പമ്പിന് സമീപം വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ആശിഷിനെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡില്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസ് മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് മുത്തശ്ശൻ്റെ കൂടെയാണ് ആശിഷ് താമസിച്ചു വന്നത്. സംസ്‌കാരം ഇന്ന്. സഹോദരന്‍: സരുണ്‍.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.