എടത്വ വികസന സമിതിയുടെ സമരം ഫലം കണ്ടു; കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ നിലനിർത്തും

കായംകുളം: കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷനിൽ തന്നെ നിലനിർത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വേദിയിൽ പ്രഖ്യാപിച്ചു.
കായംകുളത്ത് അനുവദിച്ച കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തിരുവല്ല ഡിവിഷന്റെ ഭാഗമാണ് എടത്വ.
പുതുതായി ആരംഭിക്കുന്ന കായംകുളത്തേക്ക് എടത്വ മാറ്റുന്നത് കുട്ടനാട്ടിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും തത്സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ട് എടത്വ വികസന സമതി മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കിയിരുന്നു.കൂടാതെ ഒക്ടോബർ 21ന് എടത്വ പ്രതിഷേധ സമരപരിപാടിയും സംഘടിപ്പിച്ചിരുന്നു.ജനപ്രതിനിധികളുടെ ഇടപെടലുകളും മറ്റ് രാഷ്ട്രീയ സംഘടനകളുടെ സമരങ്ങളും ശ്രദ്ധയിൽപെട്ടതു കണക്കിലെടുത്താണ് എടത്വ സബ് ഡിവിഷൻ ഓഫീസ് തിരുവല്ല ഡിവിഷനില്‍ തന്നെ നിലനിര്‍ത്താന്‍ മന്ത്രി നിര്‍ദേശിച്ചത്.

Advertisements

Hot Topics

Related Articles