ഇടുക്കി : ജില്ലയിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി തൊടുപുഴ ലീഡ് ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് കോൺഗ്രസ് അദ്യക്ഷൻ ഫ്രാൻസിസ് അറക്കപറമ്പിൽ നയിച്ച പ്രതിഷേധ മാർച്ചിൽ വിവിധ മേഖലകളിൽ നിന്ന് ആളുകൾ പങ്കെടുത്തു.
Advertisements