മുടിയുടെ സംരക്ഷണത്തിന് മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ നാം പരീക്ഷിക്കാറുണ്ട്. മുട്ടയുടെ വെള്ളയും മഞ്ഞയും മാത്രമല്ല മുട്ടത്തോടും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുട്ടത്തോടിൽ ഉയർന്ന അളവിൽ കാൽസ്യം, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റ് സുപ്രധാന ഘടകങ്ങളാണ്.
മുട്ടത്തോടുകൾ വലിച്ചെറിയുന്നതിനുപകരം, ശക്തവും കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയ്ക്കായി പരീക്ഷിക്കാവുന്നതാണ്. മുട്ടത്തോടിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടത്തോടിലെ കാൽസ്യത്തിൻ്റെ മുടി കൊഴിച്ചിൽ അല്ലെങ്കിൽ പൊട്ടൽ കുറയ്ക്കാനും സഹായിക്കുന്നു. കാൽസ്യം കൂടാതെ, മുട്ടത്തോടിൽ പ്രോട്ടീനുകളും മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
കാൽസ്യത്തിൻ്റെ കുറവ് മുടികൊഴിച്ചിലിൻ്റെ കാരണങ്ങളിലൊന്നാണ്. മുടിയുടെ കരുത്ത് നിലനിർത്താനും മുടി പൊഴിയുന്നത് തടയാനും മുട്ടത്തോട് പലരീതിയിൽ ഉപയോഗിക്കാം. മുട്ടത്തോടിലെ പോഷകങ്ങൾ തലയോട്ടിയിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കും.
മുട്ടത്തോട് എങ്ങനെ എടുക്കണം?
മുട്ട പൊട്ടിച്ച ശേഷം അതിലെ മഞ്ഞയും വെള്ളയും നീക്കം ചെയ്യുക. ശേഷം ഷെല്ലുകൾ നന്നായി കഴുകുക. ബാക്ടീരിയ മലിനീകരണം തടയാൻ ഇത് പ്രധാനമാണ്. ശേഷം വൃത്തിയാക്കിയ മുട്ടത്തോടുകൾ ഒരു ബേക്കിംഗ് ഷീറ്റിൽ വയ്ക്കുക. ശേഷം വെയിലെത്ത് ഉണങ്ങാൻ വയ്ക്കുക. മുട്ടത്തോട് നന്നായി ഉണങ്ങി കഴിഞ്ഞാൽ പൊടിച്ചെടുക്കുക. ശേഷം ഒരു കുപ്പിയിൽ അടച്ച് സൂക്ഷിക്കുക.
മുട്ടത്തോട് ഹെയർ പാക്കുകൾ ഉപയോഗിക്കേണ്ട വിധം
ഒന്ന്
ഒരു സ്പൂൺ മുട്ടത്തോട് പൗഡറും അൽപം വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക. മുടിയെ ബലമുള്ളതാക്കാൻ മികച്ചതാണ് ഈ പാക്ക്.
രണ്ട്
രണ്ട് സ്പൂൺ മുട്ടത്തോട് പൗഡറും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് തലയിൽ പുരട്ടുക. നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.