കോട്ടയം : ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒപ്പം മാലിന്യ നിർമാർജനത്തിനും മുൻഗണന നൽകി സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു. ഇലവീഴാപൂഞ്ചിറ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡിറ്റിപിസി യുടെയും സംയുക്ത മേൽനോട്ടത്തിൽ ആണ് പദ്ധതികൾ നടപ്പിലാക്കുക. വാഹനങ്ങൾക്ക് ബിഎസ്എൻഎൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. വിശ്രമകേന്ദ്രങ്ങൾ, ദിശാബോർഡുകൾ, പോലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെൻ്റർ, അമിനറ്റി സെൻ്ററുകൾ, ശുചിമുറികൾ, തുടങ്ങിയവ ഉൾപ്പടെ ആണ് പദ്ധതികൾ. ഇതിനായി മേലുകാവ് ഗ്രാമപഞ്ചായത്തും ഡിറ്റിപിസിയും സംയുക്തമായി കോട്ടയം ജില്ലാ നിർമിതി കേന്ദ്രം മുഖേനെ ഡിപിആർ തയ്യറാക്കും.
ജില്ലാ കളക്ടറോടൊപ്പം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസുക്കുട്ടി ജോസഫ്, വൈസ് പ്രസിഡൻ്റ് ഷൈനി ജോസ്, ബ്ലോക്ക് ഡിവിഷൻ മെംബർ ജെറ്റോ ജോസ്, ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫ്, പഞ്ചായത്ത് മെംബർമാരായ പ്രസന്ന സോമൻ, അനുരാഗ് കെ.ആർ, ഡിറ്റിപിസി സെക്രട്ടറി ആതിര സണ്ണി, കോട്ടയം ജില്ലാ നിർമിതി കേന്ദ്രം അസി. എഞ്ചിനീയർ അനിൽകുമാർ, മീനച്ചിൽ തഹസിൽദാർ ലിറ്റി മോൾ തോമസ്, ഡെപ്യൂട്ടി തഹസിൽദാർ അനൂപ് പുരുഷോത്തമൻ, വില്ലേജ് ഓഫീസർ സജി മാത്യൂ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സാം, പഞ്ചായത്ത് അസി.സെക്രട്ടറി പോൾ ബേബി സാമുവേൽ, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ എന്നിവർ പങ്കെടുത്തു.