ളാക്കാട്ടൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മണർകാട് ശാഖയുടെ നേതൃത്വത്തിൽ ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിൽ യോഗ ദിനാഘോഷം നടന്നു.പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ ഉദ്ഘാടനം ചെയ്തു.
ഡോ. ശാലിനി കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. ലളിതമായ യോഗാസനങ്ങളും വിദ്യാർത്ഥികൾ പരിശീലിച്ചു. അദ്ധ്യാപകരായ ഗിരീഷ് എം ജി, അഭിലാഷ് വി എസ് എന്നിവർ പ്രസംഗിച്ചു.
Advertisements