ന്യൂസ് ഡെസ്ക് : വോട്ടർപട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ?അതോ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങള്‍ നല്കാൻ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർഹെല്‍പ്പ് ലൈൻ ആപ്പാണ് വോട്ടർമാർക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കില്‍ വിരല്‍തുമ്ബില്‍ എത്തിക്കുന്നത്.
തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടർമാർക്ക് എളുപ്പത്തില്‍ ലഭിക്കാൻ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവർക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയുമാണ് ആപ്പിലൂടെ കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടർ പട്ടികയില്‍ പേര് തിരയുക, വ്യക്തിഗത വിവരങ്ങള്‍ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റല്‍ ഫോട്ടോ വോട്ടർ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടർഐഡി ആധാറുമായി ബന്ധിപ്പിക്കല്‍, വോട്ടർപട്ടികയില്‍ നിന്ന് പേര് നീക്കാൻ അപേക്ഷ നല്കല്, പരാതികള്‍ സമർപ്പിക്കുക, അതിന്റെ സ്റ്റാറ്റസ് തിരയുക, തിരഞ്ഞെടുപ്പുഫലം അറിയല്‍, തിരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുക എന്നിവയൊക്കെ ഈ മൊബൈല്‍ ആപ്പ് വഴി ചെയ്യാനാവും. വോട്ടറല്ലാത്തവർക്ക് ഫോണില്‍വരുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്ട്രേഷനും നടത്താം. തുടർന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ-മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്ലോഡ് ചെയ്ത് വോട്ടറായി രജിസ്റ്റർ ചെയ്യാനാവും.