ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക നൽകി:പ്രധാനമന്ത്രിയുൾപ്പെടെ മുതിർന്ന ബിജെപി നേതാക്കൾ സാക്ഷിയായി

ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ നാമനിർദേശം സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷനും ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർ അടക്കമുള്ള കേന്ദ്ര മന്ത്രിമാർ നാമനിർദേശ സമയത്ത് ഒപ്പമുണ്ടായിരുന്നു.

Advertisements

തമിഴ്നാട് ബിജെപിയുടെ മുൻ പ്രസിഡന്റും തിരുപ്പൂർ സ്വദേശിയുമായ രാധാകൃഷ്ണനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മഹാരാഷ്ട്ര ഗവർണറായി നിയമിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥിയായി സുപ്രീം കോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡിയെ പ്രഖ്യാപിച്ചിട്ടുണ്ട്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 വരെയാണു.

സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കഴിഞ്ഞ മാസം 21-ന് രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.

Hot Topics

Related Articles