ചെളിയിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു

വാണിയംപാറ : പീച്ചി ഡാമിൻറെ വൃഷ്ടിപ്രദേശമായ കുമ്മായച്ചാൽ മേഖലയിൽ ചെളിയിൽ അകപ്പെട്ട ആനക്കുട്ടി ചെരിഞ്ഞു.
ആനക്കുട്ടിയെ രക്ഷിക്കുന്നതിനായി നാലോളം വലിയ ആനകൾ ചുറ്റും കൂടിയെങ്കിലും ശ്രമം പാഴായി. വനം വകുപ്പും പോലീസും സ്ഥലത്തെത്തി. വലിയ ആനകൾ കുട്ടിയാനയുടെ അടുത്തുനിന്നും മാറിയതിനു ശേഷം ആനക്കുട്ടിക്ക് വൈദ്യസഹായം നൽകുന്നതിനായി മൃഗഡോക്ടറെ വിളിച്ചുവരുത്താനാണ് വനം വകുപ്പ് ഉദ്ദേശിച്ചിരുന്നത് എന്നാൽ അപ്പോഴേക്കും ആനക്കുട്ടി ചരിഞ്ഞു. ആനക്കുട്ടിക്ക് ഏകദേശം രണ്ടുമാസം പ്രായമുള്ളതായി വനവകുപ്പ് പറയുന്നു

Advertisements

Hot Topics

Related Articles