ആന മംഗലാംകുന്ന് ഗജേന്ദ്രൻ ചരിഞ്ഞു ; രണ്ട് ദിവസത്തിനിടെ മംഗലാംകുന്ന് ആന തറവാട്ടിൽ നിന്നും വിടവാങ്ങുന്ന രണ്ടാമത്തെ ഗജവീരൻ

ശ്രീകൃഷ്ണപുരം : ഉത്സവകാലം ഉണരാനിരിക്കെ മംഗലാംകുന്ന് ആന തറവാട്ടിൽ നിന്നും വീണ്ടും ഒരു ആന കൂടി വിടവാങ്ങി. മംഗലാംകുന്ന് ഗജേന്ദ്രനാണ് ചരിഞ്ഞത്. ബുധൻ പകൽ 3.15 മണിയോടു കൂടിയായിരുന്നു ആന ചെരിഞ്ഞത്. 67 വയസായിരുന്നു.
നാടൻ ആനകളിലെ സൗന്ദര്യമായിരുന്നു ഗജേന്ദ്രൻ.

Advertisements

ശാന്ത സ്വഭാവമുള്ള ഗജേന്ദ്രൻ 2008 ലാണ് മംഗലാംകുന്ന് അങ്ങാടി വീട്ടിൽ പരമേശ്വരന്റെയും സഹോദരൻ ഹരിദാസിന്റെയും ആന തറവാട്ടിൽ എത്തുന്നത്. തൃശൂർ പൂരം ഉൾപ്പെടെയുള്ള
കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും ഗജേന്ദ്രൻ സ്ഥിരം സാന്നിധ്യമായിരുന്നു.
പ്രായാധിക്യത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ബുധനാഴ്ച രാവിലെ ആനയെ വഴിയിലൂടെ നടത്തിയിരുന്നു. ഉച്ചകഴിഞ്ഞ് ആനക്ക് വിറയൽ സംഭവിക്കുകയും തളർന്നു വീഴുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തളർന്നുവീണ ഉടൻതന്നെ ആന ചരിയുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ വാളയാർ വനത്തിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി.രണ്ട് ദിവസത്തിനിടെ മംഗലാംകുന്ന്
ആന തറവാട്ടിൽ നിന്നും വിടവാങ്ങുന്ന രണ്ടാമത്തെ ഗജവീരനാണ് ഗജേന്ദ്രൻ. തിങ്കളാഴ്ച രാത്രി മംഗലാംകുന്ന് രാജനും (59) ചരിഞ്ഞിരുന്നു. ഈ വർഷം ജനുവരിയിൽ മംഗലാംകുന്ന് കർണ്ണനും ചരിഞ്ഞിരുന്നു. ഒരു സമയത്ത് 18 ആനകൾ വരെയുണ്ടായിരുന്ന
മംഗലാംകുന്ന് ആന തറവാട്ടിൽ
ഇതോടെ ആനകളുടെ എണ്ണം 6 ആയി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.