പോലീസിന് ഭീഷണിയുമായി ലൈവ് വീഡിയോ ; ഗുണ്ട തലവൻ അസ്റ്റിൽ

നാദാപുരം: കടമേരിയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ
പോലീസിന് ഭീഷണിയുമായി ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതിയായ ഗുണ്ട തലവൻ അസ്റ്റിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഷമീമീനെയാണ് നാദാപുരം സി ഐ ഇ വി ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. നാറത്ത് നിന്നും അന്വേഷണ സംഘത്തെ വെട്ടിച്ച് കടന്നു കളഞ്ഞ ഷമീമിനെ ബലമായി കീഴടക്കുകയായിരുന്നു.
കണ്ണൂരിലെ കക്കാട് എന്ന സ്ഥലത്ത് വെച്ചാണ് പിടിയിലായത്. എ എസ് ഐ

മനോജ്‌ രാമത്ത്‌, സി പി ഒ ഷാജി വലിയവളപ്പിൽ , സന്തോഷ്‌ മലയിൽഡ്രൈവർ സിപിഒ പ്രദീപൻ, എം എസ് പിയിലെ വി ടി വിജേഷ് എന്നിവർ അടങ്ങിയ സംഘമാണ്
ചെറുത്ത്‌ നിന്ന ക്രിമിനലിനെ
കീഴടക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച്ച രാത്രിയാണ് തണ്ണീർപന്തൽ കടമേരി റോഡിലെ
പാലോറ നസീറിന്റെ വീട്ടില്‍ ഏട്ട് അംഗ
ഗുണ്ടാസംഘം ആക്രമണം നടത്തിയത്. രാത്രി സംഭവ സ്ഥലത്ത് നിന്നും പിടികൂടിയ സഹദ് എന്ന യുവാവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബുധനാഴ്ച്ച വൈകീട്ട് ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. കഞ്ചാവ് ക്വട്ടേഷൻ ഉൾപെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷമീമം.

കണ്ണൂർ സിറ്റി സ്വദേശിയുടെ കാർ കഞ്ചാവ് കേസിലെ പ്രതി പാലോറ
നിയാസ് കഴിഞ്ഞ ദിവസം കടത്തികൊണ്ടു വന്നിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് രണ്ട് കാറുകളിലായി എട്ടംഗ ഗുണ്ടാ സംഘം എത്തിയത്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വെച്ച് ചർച്ച നടക്കുന്നതിനിടെ ഗുണ്ടാ സംഘാംഗങ്ങളും നിയാസിന്റെ ആളുകളുമായി
സംഘർഷം ഉണ്ടായത്.ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ സംഘാംഗങ്ങൾ ആയുധങ്ങൾ ഉപയോഗിച്ച് നാട്ടുകാരെയും ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ എട്ട് പേർക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസ്സെടുത്ത് അന്വേഷണം നടത്തുന്നത്.

Hot Topics

Related Articles