മൃഗപരിപാലനത്തിന് ആംബുലൻസ് അനുവദിക്കും ; മന്ത്രി ജെ. ചിഞ്ചു റാണി

കോട്ടയം: വൈക്കത്തെ ക്ഷീരകർഷകർക്ക് മൃഗപരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് വെറ്ററിനറി ആംബുലൻസ് അനുവദിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പോത്ത് കിടാവ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

Advertisements

പാലിന്റെയും ഇറച്ചിയുടെയും ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമം സംസ്ഥാനത്തുടനീളം നടന്നു വരികയാണ്. ഇറച്ചി ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ പോൾട്രി വികസന കോർപ്പറേഷൻ, മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ, കെ.എൽ.ഡി. ബോർഡ് എന്നിവ മുഖേന ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കായി നടപ്പാക്കുന്ന കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് എന്ന പദ്ധതിയിലൂടെ അഞ്ചു കോഴി കുഞ്ഞുങ്ങളും അവയ്ക്കാവശ്യമായ തീറ്റയും നൽകി ഇറച്ചിയും മുട്ടയും ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത ഏകദേശം കൈവരിച്ച സാഹചര്യമാണുള്ളത്. ഇത് സമ്പൂർണമാക്കുന്നതിന് തീറ്റപ്പുൽ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി തരിശുസ്ഥലങ്ങളിൽ തീറ്റപ്പുൽകൃഷി വ്യാപകമാക്കുന്നതിനുള്ള പദ്ധതികൾ വനിതകൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 120 പോത്ത് കിടാവുകളെയും 12 പശുക്കളെയും ചടങ്ങിൽ വിതരണം ചെയ്തു. പഞ്ചായത്തിന്റെ പരിധിയിലുള്ള ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ഇൻസെന്റീവും 40 കുടുംബങ്ങൾക്ക് കന്നുകുട്ടി പരിപാലനത്തിനുള്ള ധനസഹായവും മന്ത്രി കൈമാറി. ജന്തുക്ഷേമ പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ മികവു പുലർത്തിയ ചെമ്പ് സ്വദേശി പി. പ്രദീപിന് പുരസ്‌കാരം സമ്മാനിച്ചു. പഞ്ചായത്തിലെ മികച്ച 12 ക്ഷീര കർഷകരെയും ആദരിച്ചു.
കാട്ടിക്കുന്ന് എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷയായി. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് പുഷ്പമണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ, സ്ഥിരംസമിതി അധ്യക്ഷരായ ആശാ ബാബു, അമൽരാജ്, ശാലിനി മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗമായ ജസീല നവാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിൽ മുണ്ടക്കൽ, അഡ്വ. കെ.വി പ്രകാശൻ റെജി മേച്ചേരി, സീനിയർ വെറ്റിനറി സർജൻ ഡോ. പി. വി. കവിത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം പോത്ത് വളർത്തൽ എന്ന വിഷയത്തിൽ സെമിനാർ നടന്നു.

Hot Topics

Related Articles