പുതുപ്പള്ളിയിൽ ആവേശമായി കൂത്തുപറമ്പ് രക്തസാക്ഷി ദിനം

പുതുപ്പള്ളി : കോരിച്ചൊരിയുന്ന മഴയിലും ആവേശമായി കൂത്തുപറമ്പ് രക്ത സാക്ഷി ദിനം.ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടന്നു.യുവജന റാലിക്ക് ശേഷം പുതുപ്പള്ളി കവലയിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് പി ഡി ദിലീഷ് അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് , ജില്ലാ ജോയിന്റ് സെക്രട്ടറി എ എം ഏബ്രഹാം , ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് പ്രതീഷ് , ശ്രേയാ സാബു , സിപിഐഎം ഏരിയ കമ്മിറ്റി അംഗം സജേഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സതീഷ് വർക്കി സ്വാഗതവും പുതുപ്പള്ളി മേഖലാ പ്രസിഡന്റ് ജിനു ജോൺ നന്ദിയും പറഞ്ഞു.

Hot Topics

Related Articles