വൈക്കം: വാഹനത്തിന്റെ ഹോണടി കേട്ട് പരിഭ്രാന്തനായി ആനവിരണ്ടോടിയത് പരിഭ്രാന്തി പരത്തി.ആനയെ പാപ്പാൻമാർ മിനിട്ടുകൾക്കകം തളച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വൈക്കംമഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന കൂടിപ്പൂജ വിളക്കിന് എഴുന്നള്ളിക്കാനായി കൊണ്ടുവന്ന അമ്പാടി ബാലനാരായണനെന്ന ആനയാണ് വിരണ്ട് ഓടിയത്.
ഉദയനാപുരത്തു നിന്ന് വൈക്കം ക്ഷേത്രത്തിലേക്ക് രാവിലെ പത്തോടെകൊണ്ടുവന്ന ആന വലിയകവലയ്ക്ക് വടക്കുഭാഗത്തു നാഗംപൂഴിമനയ്ക്ക് സമീപമത്തിയപ്പോൾ വാഹനത്തിന്റ ഹോണടി കേട്ട് റോഡിലൂടെ മൂന്നോട്ട് ഓടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരത്തിലുണ്ടായിരുന്നവരേയും വാഹന യാത്രികരെയും പരിഭ്രാന്തിയിലാക്കി പാഞ്ഞ ആനയെ വലിയകവല ശാസ്താ ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോൾ പാപ്പാൻമാർ കൂച്ചുവിലങ്ങും ചങ്ങലയുമിട്ട് തളച്ചു. ആനയെ തളക്കാനുള്ള ശ്രമത്തിൽ രണ്ടാം പാപ്പാന് ചങ്ങല ഉരഞ്ഞ് കാലിന് പരിക്കേറ്റു.