വന്യജീവി സംഘർഷ കണക്കിൽ വ്യത്യാസം; കാട്ടാന-കടുവ ആക്രമണങ്ങളിൽ മരണങ്ങൾ ഉയരുന്നു

തിരുവനന്തപുരം ∙ കേരളത്തിൽ വന്യജീവികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും, മനുഷ്യ-വന്യജീവി സംഘർഷം കുറയുന്നുവെന്ന വനംവകുപ്പിന്റെ അവകാശവാദം സംശയത്തിനിടയാക്കുന്നതാണെന്നും ചോദ്യങ്ങൾ ഉയരുന്നു. വനംവകുപ്പ് ഓഗസ്റ്റ് 20-ന് പുറത്തിറക്കിയ ‘മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവും നിവാരണവും’ എന്ന നയസമീപന കരടു രേഖയിലാണ് കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertisements

കരടു രേഖയിൽ 2025-ൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 10 പേരാണെന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ, മനോരമ ന്യൂസ് ശേഖരിച്ച കണക്കുപ്രകാരം ജനുവരി മുതൽ ആഗസ്റ്റ് 22 വരെ 26-ലധികം പേരാണ് കാട്ടാനക്കിരയായത്. കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കിലും വലിയ വ്യത്യാസം കാണുന്നു. വയനാട്ടിൽ പഞ്ചാരക്കൊല്ലി രാധയേയും, മലപ്പുറത്ത് കാളികാവിലെ ഗഫൂറിനേയും കടുവ കൊന്നപ്പോൾ, കരടു രേഖയിൽ പറഞ്ഞിരിക്കുന്നത് ഒരാളുടെ മരണത്തെക്കുറിച്ചാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവർ (2025 ജനുവരി – ആഗസ്റ്റ് 22)

ജനുവരി 4 – നിലമ്പൂർ, ചോലനായ്ക്ക: പൂച്ചപ്പാറ മണി

ജനുവരി 15 – നിലമ്പൂർ എടക്കര: സരോജിനി

ഫെബ്രുവരി 6 – ഇടുക്കി മറയൂർ: വിമൽ

ഫെബ്രുവരി 10 – ഇടുക്കി പീരുമേട്: സോഫിയ

ഫെബ്രുവരി 11 – തിരുവനന്തപുരം ശാസ്താംനട: ബാബു

ഫെബ്രുവരി 12 – നൂൽപ്പുഴ കാപ്പാട്: മാനു

ഫെബ്രുവരി 13 – വയനാട് അട്ടമല: ബാലകൃഷ്ണൻ

ഫെബ്രുവരി 23 – കണ്ണൂർ ആറളം ഫാം: അമ്പലക്കണ്ടി വെള്ളി (80), ഭാര്യ ലീല (70)

ഏപ്രിൽ 6 – പാലക്കാട് മുണ്ടൂർ: അലൻ

ഏപ്രിൽ 14 – തൃശൂർ അതിരപ്പിള്ളി: സെബാസ്റ്റ്യൻ

ഏപ്രിൽ 15 – വാഴച്ചാൽ ശാസ്താംപൂവം: സതീഷ്, ഭാര്യ അംബിക

ഏപ്രിൽ 27 – അട്ടപ്പാടി: കാളി

ഏപ്രിൽ 28 – എറണാകുളം കോതമംഗലം: സി.എം പ്രകാശ്

മേയ് 1 – നിലമ്പൂർ പുഞ്ചക്കൊല്ലി: നെടുമുടി (60)

മേയ് 19 – പാലക്കാട് എടത്തനാട്ടുക്കര: ഉമ്മർ

മേയ് 31 – പാലക്കാട് അട്ടപ്പാടി: മല്ലൻ

ജൂൺ 13 – ഇടുക്കി പീരുമേട്: സീത

ജൂൺ 19 – പാലക്കാട് ഞാറക്കോട്: കുമാരൻ

ജൂൺ 25 – നിലമ്പൂർ വാണിയമ്പുഴ: ബില്ലി

ജൂലൈ 22 – പാലക്കാട് അട്ടപ്പാടി: വെള്ളിങ്കിരി

ജൂലൈ 29 – ഇടുക്കി പീരുമേട്: പുരുഷോത്തമൻ

ആഗസ്റ്റ് 22 – മലപ്പുറം ചാത്തല്ലൂർ: കല്യാണി

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ

ജനുവരി 24 – വയനാട് പഞ്ചാരക്കൊല്ലി: രാധ

മേയ് 15 – മലപ്പുറം കാളികാവ്: ഗഫൂർ

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവർ (2025 ജനുവരി – ആഗസ്റ്റ് 22)

ജനുവരി 4 – നിലമ്പൂർ, ചോലനായ്ക്ക: പൂച്ചപ്പാറ മണി

ജനുവരി 15 – നിലമ്പൂർ എടക്കര: സരോജിനി

ഫെബ്രുവരി 6 – ഇടുക്കി മറയൂർ: വിമൽ

ഫെബ്രുവരി 10 – ഇടുക്കി പീരുമേട്: സോഫിയ

ഫെബ്രുവരി 11 – തിരുവനന്തപുരം ശാസ്താംനട: ബാബു

ഫെബ്രുവരി 12 – നൂൽപ്പുഴ കാപ്പാട്: മാനു

ഫെബ്രുവരി 13 – വയനാട് അട്ടമല: ബാലകൃഷ്ണൻ

ഫെബ്രുവരി 23 – കണ്ണൂർ ആറളം ഫാം: അമ്പലക്കണ്ടി വെള്ളി (80), ഭാര്യ ലീല (70)

ഏപ്രിൽ 6 – പാലക്കാട് മുണ്ടൂർ: അലൻ

ഏപ്രിൽ 14 – തൃശൂർ അതിരപ്പിള്ളി: സെബാസ്റ്റ്യൻ

ഏപ്രിൽ 15 – വാഴച്ചാൽ ശാസ്താംപൂവം: സതീഷ്, ഭാര്യ അംബിക

ഏപ്രിൽ 27 – അട്ടപ്പാടി: കാളി

ഏപ്രിൽ 28 – എറണാകുളം കോതമംഗലം: സി.എം പ്രകാശ്

മേയ് 1 – നിലമ്പൂർ പുഞ്ചക്കൊല്ലി: നെടുമുടി (60)

മേയ് 19 – പാലക്കാട് എടത്തനാട്ടുക്കര: ഉമ്മർ

മേയ് 31 – പാലക്കാട് അട്ടപ്പാടി: മല്ലൻ

ജൂൺ 13 – ഇടുക്കി പീരുമേട്: സീത

ജൂൺ 19 – പാലക്കാട് ഞാറക്കോട്: കുമാരൻ

ജൂൺ 25 – നിലമ്പൂർ വാണിയമ്പുഴ: ബില്ലി

ജൂലൈ 22 – പാലക്കാട് അട്ടപ്പാടി: വെള്ളിങ്കിരി

ജൂലൈ 29 – ഇടുക്കി പീരുമേട്: പുരുഷോത്തമൻ

ആഗസ്റ്റ് 22 – മലപ്പുറം ചാത്തല്ലൂർ: കല്യാണി

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ

ജനുവരി 24 – വയനാട് പഞ്ചാരക്കൊല്ലി: രാധ

മേയ് 15 – മലപ്പുറം കാളികാവ്: ഗഫൂർ

“സംഘർഷം കുറയുന്നുവോ?”

വനംവകുപ്പ് രേഖയിൽ, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വന്യജീവി ആക്രമണം കുറഞ്ഞുവരികയാണെന്ന് പറയുന്നു. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ അതിന് വിരുദ്ധമായ ചിത്രം പുറത്തുവരുന്നു.

2021-22: കാട്ടാന ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു – ഇതാണ് വകുപ്പിന്റെ കണക്കുകളിൽ ഉയർന്ന മരണം രേഖപ്പെടുത്തിയ വർഷം.

2012-13: 13 മരണം – ഏറ്റവും കുറഞ്ഞ കണക്ക്.

2025 (ജനുവരി – ആഗസ്റ്റ്): ഇതിനകം തന്നെ 25-ൽ അധികം പേർ കൊല്ലപ്പെട്ടിരിക്കുകയാണ്.
ആക്രമണ രീതിയിൽ മാറ്റം

മുൻകാലങ്ങളിൽ വേനൽക്കാലത്താണ് കാട്ടാന ആക്രമണം കൂടുതലായിരുന്നത്. എന്നാൽ ഇപ്പോൾ മഴക്കാലത്തും സമാന തോതിൽ ആക്രമണം തുടരുന്നു. കാട്ടിൽ വിഭവക്കുറവല്ല, മറിച്ച് ആവാസവ്യവസ്ഥയിലെ മാറ്റങ്ങളാണ് സംഘർഷം കൂട്ടുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.ഒടുവിൽ കൊല്ലപ്പെട്ട 7 പേരും കാലവർഷം കനത്ത സമയത്താണ് കാട്ടാന ആക്രമണത്തിനിരയായത്.

കണക്ക് കുറച്ചുകാണിക്കൽ?

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന വകുപ്പിന്റെ രേഖകൾ തന്നെയാണ് യഥാർത്ഥ കണക്കിന്റെ തെളിവ്. അതിനിടയിലും നയസമീപന കരടു രേഖയിൽ കുറച്ചുകാണിക്കൽ എന്തിനെന്ന് ചോദ്യം ഉയരുന്നു.

Hot Topics

Related Articles