ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ദുബായ് ഹബീബ് ഇന്റർനാഷണൽ ബാങ്ക് ഐ റ്റി ഓഫീസറും പൂർവ്വവിദ്യാർത്ഥിയും ആയ ഹാമിൽ ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. ഫൈനൽ ഇയർ വിദ്യാർഥികളുടെ പ്രൊജക്റ്റ് ഡെമോൺസ്‌ട്രേഷനും, പൂർവ്വ വിദ്യാർത്ഥികളുമായുള്ള ഇന്ററാക്ടിവ് സെഷൻ ‘മൈസ്റ്റോറി’ യും ഇതോടനുബന്ധിച്ച് നടത്തി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് ഡിപ്പാർട്ടമെന്റ് മേധാവി അഭിലാഷ് വി . സ്റ്റാഫ് കോർഡിനേറ്റർ ലിജിൻ ജോയി, അസോസിയേഷൻ്റെ പ്രസിഡൻ്റ് ഫോൺ സോജി, സെക്രട്ടറി ശ്രീലക്ഷ്മി കെ. എസ്. എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles