കോട്ടയം : ഒരു വർഷമായി പക്ഷിപ്പനി മൂലം അടച്ചിട്ടിരുന്ന മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത് കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.മനോജ് കുമാർ പി. കെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മണർകാട് ആർ.പി. എഫ് എഡി( പി ) ലിനി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. മണർകാട് പഞ്ചായത്തംഗം രജിത അനീഷ് , മണർകാട് ആർ.പി. എഫ് വി. എസ് അജയ് കുരുവിള എന്നിവർ പ്രസംഗിച്ചു.രണ്ട് ദിവസം പ്രായമായ 1432 കോഴിക്കുഞ്ഞുങ്ങളെയാണ് മണർകാട് കോഴി ഫാമിൽ എത്തിച്ചത്. 45 ദിവസത്തെ പരിപാലനത്തിന് ശേഷം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. പക്ഷിപ്പനിയെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി ഫാം അടച്ചിട്ടിരിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് ഫാം പ്രവർത്തനങ്ങൾ വിപുലീകരിക്കും. ഒരു വർഷത്തിന് ശേഷം ഫാം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതിൽ തൊഴിലാളികളും വലിയ സന്തോഷത്തിലാണ്. എന്നാൽ , വർഷങ്ങളായി തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയതും വലിയ വിഷമമായി. സ്ഥലം മാറി പോകുന്ന ഡോക്ടർക്ക് മൃഗസംരക്ഷണ ഓഫീസർ പി കെ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ഫാമിൻ്റെ വാതിലിൽ വരെ എത്തി ഡോക്ടർക്ക് യാത്ര അയപ്പ് നൽകി.
മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു : മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു


