എന്നെയും അദ്ദേഹത്തെയും വച്ച്‌ ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്; ഞാൻ ഇതിൽ കേസ് കൊടുക്കും :ഗർഭിണിയാണെന്ന വാർത്തയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം സജ്‌ന നൂർ

ബിബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായി മാറിയ താരദമ്പതിമാരാണ് സജ്‌ന നൂറും ഫിറോസ് ഖാനും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഷോയ്ക്കുള്ളില്‍ ദമ്പതിമാരായിരുന്നുവെങ്കിലും ഷോ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതു കൊണ്ടു തന്നെ ഇവരുടെ വേർപിരിയല്‍ അന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചു.

Advertisements

പഷേ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സജ്ന വാര്‍ത്തകളില്‍ നിറഞ്ഞത് ഗർഭിണിയാണെന്ന വാർത്ത സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ്. സുഹ‍ൃത്തായ റസൂല്‍ പൂക്കുട്ടിയും ഈ ചിത്രത്തിലുണ്ടെന്നുള്ളതാണ് വാര്‍ത്തകളില്‍ ചര്‍ച്ചകളില്‍ ഇടം പിടിക്കാനുള്ള കാരണം. ഒരു ഫോട്ടോ കൊളാഷിനൊപ്പമാണ് താൻ 9 ആഴ്ച ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സജ്ന പുറംലോകത്തെ അറിയിച്ചത്. ഗർഭിണിയാണെന്ന സൂചനകള്‍ താരം മുൻപ് നല്‍കിയിട്ടുള്ളതിനാലും റസൂല്‍ പൂക്കുട്ടി തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്ന് നേരത്തെ സജ്ന പറഞ്ഞിട്ടുള്ളതിനാലും ”ഇരുവരുടെയും വിവാഹം കഴിഞ്ഞോ?’ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് പോസ്റ്റിനു താഴെ വന്നത്. കൂട്ടത്തില്‍ പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഇപ്പോഴിതാ തന്റെ വൈറലായ ഗർഭിണി പോസ്റ്റില്‍ വിശദീകരണം പങ്കിടുകയാണ് സജ്ന നൂർ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്കായെന്നും സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നതെന്നും ഇത് ചെയ്തത് ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സജ്ന പറഞ്ഞു.

”എന്റെ കുറച്ച്‌ വിവാദ വീഡിയോകള്‍ ഇപ്പോള്‍ വന്നോണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച്‌ സമയമെ ആയിട്ടുള്ളൂ. എന്റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്.

എന്റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച്‌ ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാന്‍ പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും.

ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. നിമയമത്തിന്റെ വഴിയെ ഞാന്‍ നീങ്ങിക്കോളാം…” എന്നാണ് സജ്ന വീഡിയോയില്‍ പറഞ്ഞത്.

ആദ്യ വിവാഹത്തില്‍ സജ്നയ്‌ക്ക് 17 വയസ്സുള്ള ഒരു മകനും ഫിറോസുമായുള്ള ബന്ധത്തില്‍ സജ്‌നയ്ക്ക് മറ്റൊരു കുട്ടിയുമുണ്ട്. ഏതായാലും സജ്നയുടെ പുതിയ വീഡിയോയ്ക്ക് താഴെയും നിരവധി കമന്റുകള്‍ നിറയുന്നുണ്ട്. ശാരീരികമായും സാമ്പത്തികമായും താൻ പീഡിപ്പിക്കപ്പെട്ടതായും, സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഫിറോസുമായുള്ള വേർപിരിയലിലേക്ക് നയിച്ചതെന്നും സജ്‌ന ആരോപിച്ചിരുന്നു. എന്നാല്‍ സജ്‌നയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നതായിരുന്നു ഫിറോസിന്റെ ആരോപണം. ഈ ആരോപണങ്ങളെല്ലാം സജ്‌ന അന്ന് നിഷേധിച്ചിരുന്നു. ഫിറോസുമായുള്ള വേർപിരിയലിന് ശേഷമാണ് റസൂല്‍ പൂക്കുട്ടിയെ പരിചയപ്പെട്ടതെന്നാണ് സജ്‌ന പറഞ്ഞത്.

Hot Topics

Related Articles