അയർക്കുന്നം: കാണാതായ യുവാവിനെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം വെട്ടുവേലിൽ ജോമോൻ ഫിലിപ്പ് (42) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്ന് മുതലാണ് ജോമോനെ കാണാതായതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിവരികയായിരുന്നു.
ഇയാളുടെ വീട്ടിൽ നിന്നും 300 മീറ്റർ അകലെയുള്ള പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോട്ടത്തിലെ ചെറിയ ആഞ്ഞിലി മരത്തിൽ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: സിൽവിയ പങ്ങട ചൂർണവേലിൽ കുടുംബാംഗം. മക്കൾ:ആൻഡ്രിയ, ആന്റണി, അലൻ. സംസ്‌കാരം നടത്തി.


