കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ എട്ട് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുളക്കാന്തുരുത്തി, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളംഎന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെയും ഉദയ, നിറപറ, അമൃതമഠം,പുന്നമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കല്ലാടും പോയ്ക, കാക്കത്തോട്, അരുവിക്കുഴി, അംബിക റോഡ്, മറ്റപ്പള്ളി, വട്ടക്കാവ്, തെക്കുംതല, അനിക്കാട് ടവർ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എൻ.ഇ.എസ് ബ്ലോക്ക്, മാടപ്പള്ളി പി.എച്ച്.സി, വക്കീൽപടി, മണ്ണാത്തിപ്പാറ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണിവരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൈക നോർത്ത്, നെയ്യൂർ, നെയ്യൂർ ഡി.ബ്യു.എസ്, കൊവേന്ത എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, ഡി.ടി.ആർ ബോക്സ് ,സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ബുഷ് ഫാക്ടറി, നെല്ലുവേലി തടി മിൽ, തേവരു പാറ തടി മിൽ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ 09:30 മുതൽ 03:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാവേലി,തട്ടാൻകടവ് എന്നീ ട്രാൻസ്‌ഫോർമർകളിൽ സിംഗിൾ വർക്ക് നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാസ് വർക്ക്ഷോപ്പ്, കാപ്പൂച്ചിൻ, കാരിത്താസ് റെയിൽവേ ഗേറ്റ്, ചാരംകുളം, നാൽപതിമാല, യൂണിവേഴ്സിറ്റി ക്വാർട്ടേഴ്‌സ്, ഐഡി പ്ലോട്ട് ഇൻ, ഐഡി പ്ലോട്ട് ഔട്ട്, ചർച്ച് , പി.എച്ച്.സി മ്ലാൻകുഴി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ടുചിറ, കളമ്പുകാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി ,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


