ഇലോണ്‍ മസ്കിന് സഹപ്രവർത്തകന്റെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടായിരുന്നെന്ന് റിപ്പോർട്ട് ; ബന്ധം ഉണ്ടായിരുന്നത്  ഗൂഗിള്‍ സഹസ്ഥാപകൻ സെർജി ബ്രിന്നിന്റെ മുൻ ഭാര്യയുമായി 

ന്യൂയോർക്ക് : ശതകോടീശ്വരനും ടെ‌സ്ല സി.ഇ.ഒയുമായ ഇലോണ്‍ മസ്കും ഗൂഗിള്‍ സഹസ്ഥാപകൻ സെർജി ബ്രിന്നിന്റെ മുൻ ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായി ബന്ധമുണ്ടായിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോ‌ർട്ട്.ഒരു സ്വകാര്യ പാർട്ടിയില്‍ വച്ച്‌ മസ്കും ഷാനഹാനും മാരക ലഹരിമരുന്നായ കെറ്റമിൻ ഉപയോഗിച്ചതായും റിപ്പോർട്ടില്‍ പറയുന്നു. എട്ട് വ്യത്യസ്ത സ്രോതസുകളെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്

Advertisements

2021ല്‍ ഷാനഹാൻ സംഘടിപ്പിച്ച ഒരു ജന്മദിന ആഘോഷത്തിനിടെയാണ് ഇരുവരും കെറ്റമിൻ ഉപയോഗിച്ചതായി പറയുന്നത്. അതേവർഷം തന്നെ ആർട്ട് ബേസല്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് മസ്കിന്റെ സഹോദരൻ കിംബാല്‍ മസ്ക് നടത്തിയ ഒരു സ്വകാര്യ പാർട്ടിയിലും ഇരുവരും പങ്കെടുത്തു. ഇവിടെ വച്ച്‌ ഇരുവരെയും മണിക്കൂറുകളോളം കാണാതായതായി പരിപാടിയില്‍ പങ്കെടുത്ത നാലു പേരെ ഉദ്ധരിച്ച്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. എന്നാല്‍ ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. താൻ മസ്കുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടുവെന്ന് സെർജി ബ്രിന്നിനോട് ഷാനഹാൻ തുറന്നു പറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2022ല്‍ തന്നെ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന വാർത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ഷാനഹാൻ ഇക്കാര്യം നിഷേധിച്ചിരുന്നു. കൂടാതെ ആ രാത്രിയില്‍ തൻ്റെ മകളുടെ ഓട്ടിസം ചികിത്സയെക്കുറിച്ച്‌ മസ്‌ക് അവളുമായി ചർച്ച ചെയ്‌തിരുന്നുവെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും അവർ പ്രതികരിച്ചു. വഞ്ചനയുടെ പേരില്‍ തന്റെ പേര് ചർച്ചയാകുന്നതിലെ രോഷവും അവർ പ്രകടിപ്പിച്ചിരുന്നു. തന്റെ കരിയർ അക്കാദമികവും ബൗദ്ധികവുമായ വിശ്വാസ്യതയില്‍ അധിഷ്ഠിതമാണെന്ന് അവർ അവകാശപ്പെട്ടു, ഒരു വഞ്ചകയെന്ന പേരില്‍ അന്താരാഷ്ട്രതലത്തില്‍ താൻ അപമാനിക്കപ്പെടുന്നു. ലൈംഗിക പ്രവൃത്തിയുടെ പേരില്‍ അറിയപ്പെടുക എന്നത് ഏറ്റവും അപമാനകരമായ കാര്യങ്ങളിലൊന്നാണ്. അത് തീർത്തും ദുർബലപ്പെടുത്തുന്നതായിരുന്നു അവള്‍ കൂട്ടിച്ചേർത്തു.

അന്നത്തെ പാർട്ടിക്ക് പിന്നാലെ സെർജി ബ്രിന്നും ഷാനഹാനും വേർപിരിഞ്ഞു, പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും 2022ല്‍ വിവാബമോചന ഹർജി ഫയല്‍ ചെയ്തത്. 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വർഷമായിരുന്നു ഇവർ ഔദ്യോഗികമായി വേർപിരിഞ്ഞത്.

Hot Topics

Related Articles