ഹാ‌ർദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷയും പിരിയുന്നു : ഇൻസ്റ്റാഗ്രാമില്‍ നടാഷ ഹാർദ്ദിക്കിന്റെ പേര് നീക്കി; സ്വത്തിന്റെ 70 ശതമാനം പാണ്ഡ്യ ഭാര്യയ്ക്ക് നൽകേണ്ടി വരും 

മുംബയ്: ഇന്ത്യൻ ഉപനായകനും മുംബയ് ഇന്ത്യൻസ് നായകനുമായ ഹാ‌ർദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും പിരിയുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സമൂഹമാദ്ധ്യമങ്ങഴളില്‍ പ്രചരിക്കുകയാണ്. ഇൻസ്റ്റാഗ്രാമില്‍ നടാഷ ഹാർദ്ദിക്കിന്റെ പേര് നീക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്. നടാഷ സ്റ്റാൻകോവിച്ച്‌ പാണ്ഡ്യ എന്ന പേര് മാറ്റി നടാഷ സ്റ്റാൻകോവിച്ച്‌ എന്നാക്കിയതാണ് ഡിവോഴ്‌സ് വാർത്തകള്‍ക്ക് പിന്നില്‍.

Advertisements

അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാത്തതും സമൂഹമാദ്ധ്യമ ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഐപിഎല്‍ മാച്ചിനിടെയുള്ള നടാഷയുടെ അസാന്നിദ്ധ്യവും ഭാര്യയു‌ടെ ജന്മദിനത്തിന് ആശംസ അറിയിച്ച്‌ ഹാർദ്ദിക് പോസ്റ്റ് പങ്കുവയ്ക്കാത്തതും ഡിവോഴ്‌സ് വാർത്തകള്‍ക്ക് ഊന്നല്‍ നല്‍കുന്നു. വേർപിരിഞ്ഞുകഴിഞ്ഞാല്‍ ഹാർദ്ദിക് നടാഷയ്ക്ക് തന്റെ സ്വത്തിന്റെ 70 ശതമാനം ജീവനാംശം നല്‍കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020ലാണ് ഹാർദ്ദിക് പാണ്ഡ്യയും സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുമുണ്ട്. കൊവിഡ് കാലത്തെ വിവാഹമായിരുന്നതിനാല്‍ 2023 ഫെബ്രുവരിയില്‍ ഇരുവരും വിവാഹച്ചടങ്ങുകള്‍ വീണ്ടും നടത്തിയതും ശ്രദ്ധ നേടിയിരുന്നു. അതേസമയം, വേർ‌പിരിയല്‍ വാർത്തകളില്‍ ഹാർദ്ദിക്കും നടാഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടുത്തിടെയായി കരിയറിലും നിരവധി തിരിച്ചടികള്‍ നേരിടുകയാണ് പാണ്ഡ്യ. ഐപിഎല്‍ പോയിന്റ് ടേബിളില്‍ അവസാനക്കാരായ മുംബയ് ഇന്ത്യൻസ് പ്ളേ ഓഫ് കാണാതെ പുറത്തായിരുന്നു. 2024 ഐപിഎല്‍ സീസണിന് മുന്നോടിയായിട്ടാണ് താരം ഗുജറാത്ത് ടൈറ്റൻസില്‍ നിന്ന് മുംബയ് ഇന്ത്യൻസിലേയ്ക്ക് തിരികെയെത്തിയത്. ക്യാപ്‌ടനായിരുന്ന രോഹിത് ശർമ്മയെ മാറ്റി പാണ്ഡ്യയ്ക്ക് ക്യാപ്‌ടൻസി നല്‍കിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. മാച്ചിനിടെ ആരാധകർ പാണ്ഡ്യയെ കൂകിവിളിച്ചത് വലിയ വിമർശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഐപിഎല്ലില്‍ 14 കളികളില്‍ ആകെ നാല് എണ്ണത്തില്‍ മാത്രമാണ് മുംബയ് ഇന്ത്യൻസിന് വിജയിക്കാനായത്.

Hot Topics

Related Articles