കുട്ടികളുടെ അത്യാഹിത ചികിത്സ: എട്ടാമത് മൺസൂൺ ശില്പശാലയ്ക്കൊരുങ്ങി  ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി : ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ കൊച്ചി ശാഖയും ആസ്റ്റർ മെഡ്‌സിറ്റിയിലെ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി സെന്റർ ഓഫ് എക്സലൻസുമായി ചേർന്ന് കുട്ടികളുടെ അത്യാഹിത ചികിത്സ എന്ന വിഷയത്തിൽ മൺസൂൺ ശില്പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 8ന്  രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ കലൂരിലുള്ള ഐ.എം.എ ഹൗസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

കുട്ടികളുടെ അത്യാഹിതചികിത്സയുമായി ബന്ധപ്പെട്ട നൂതനവിഷയങ്ങളിന്മേൽ സമഗ്രമായ അറിവ് ഡോക്ടർമാർക്ക് നൽകുകയാണ് ലക്‌ഷ്യം. കുട്ടികൾക്കായുള്ള ഐസിയു സംവിധാനങ്ങളുടെ (പി.ഐ.സി.യു) പ്രവർത്തനവും ചർച്ചയാകും. കുട്ടികൾക്കേൽക്കുന്ന പാമ്പുകടി, പൊള്ളൽ, ഹൃദയാഘാതം, അർബുദം, എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നിരവധി സെഷനുകൾ നടക്കും. മുതിർന്ന പീഡിയാട്രിക് ഡോക്ടർമാരും അനുബന്ധ സ്പെഷ്യലിറ്റികളിൽ വൈദഗ്ധ്യവും നീണ്ടകാലത്തെ പരിചയസമ്പത്തുള്ള ഡോക്ടർമാരും ക്ലാസുകൾ നയിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് മുന്നോടിയായി “സിമുലേഷൻ ഇൻ ട്രെയിനിങ് ഇൻ എമർജൻസി പീഡിയാട്രിക്സ് ആൻഡ് വെന്റിലേഷൻ” എന്ന പ്രമേയമത്തെ അടിസ്ഥാനമാക്കി ശനിയാഴ്ച (സെപ്റ്റംബർ 7) ആസ്റ്റർ മെഡ്സിറ്റിയിൽ വർക്ഷോപ്  നടക്കും. ബിരുദാനന്തബിരുദ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഫെലോസിനും പീഡിയാട്രീഷ്യന്മാർക്കും വേണ്ടി പോസ്റ്റർ പ്രെസെന്റേഷൻ മത്സരവും നടത്തുന്നുണ്ട്. കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കുകൾ, ടെക്‌നീഷ്യന്മാർ, സർജൻമാർ തുടങ്ങി എല്ലാ ജീവനക്കാർക്കും ഉപകാരപ്പെടുന്ന രീതിയിലാണ്  വർക്ഷോപ് തയാറാക്കുന്നത്.

ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ കൺസൾട്ടിങ് പീഡിയാട്രീഷനായ ഡോ. ജീസൺ സി ഉണ്ണിയാണ് പരിപാടിയുടെ സംഘാടക ചെയർമാൻ. പീഡിയാട്രിക് ഐസിയുവിലെ കൺസൽട്ടൻറ് ഡോ. സെബാസ്റ്റ്യൻ പോളിനാണ് സംഘാടക സെക്രട്ടറിയുടെ ചുമതല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.