എമർജിങ് വൈക്കം പത്താം വാർഷികവും സ്കൂൾ കലാ – കായിക പ്രതിഭകളെ ആദരിക്കലും ഏപ്രിൽ 19 ശനിയാഴ്ച വൈക്കത്ത്

വൈക്കം : വൈക്കത്തെ കലാ കായിക രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവമായ സോഷ്യൽ മീഡിയ കൂട്ടായ്മ എമർജിങ് വൈക്കം രൂപീകൃതമായതിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് വൈക്കം നിയോജക മണ്ഡലം പരിധിയിലെ മുഴുവൻ ഹൈ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത അൻപത് കുട്ടികളെ അനുമോദിക്കുന്നു. കലാ രംഗത്തും കായിക രംഗത്തും പ്രതിഭകളായ ഓരോ കുട്ടികളെ വീതം രണ്ട് കുട്ടികളെ വീതം സ്കൂൾ തലത്തിൽ നിന്നാണ് തിരഞ്ഞെടുത്തു നൽകിയത്.

Advertisements

വർധിച്ചു വരുന്ന ലഹരി മാഫിയകൾക്ക് കുട്ടികൾ അടിമപ്പെടാതെ പുതിയ തലമുറ അവരുടെ കലാ കായിക കഴിവുകൾ അടക്കം സമസ്ഥ മേഖലയിലും വളർന്നു വരുവാൻ പ്രചോദനം നൽകുക എന്ന ലക്ഷ്യമിട്ടാണ് എമർജിങ് വൈക്കം പത്താം വാർഷികം ഇത്തരത്തിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കാൻ സന്നദ്ധരായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ 19 ശനിയാഴ്ച വൈകിട്ട് വൈക്കം കായലരികത്ത് നടക്കുന്ന പരിപാടികൾ തുറമുഖം ദേവസ്വം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.കുട്ടികൾക്ക് അനുമോദനം നൽകുവാൻ കായിക പ്രേമികളുടെ ഇഷ്ട കമന്റെറ്ററും സ്പോർട്സ് ജേർണലിസ്റ്റുമായ ഷൈജു ദാമോദരൻ,സിനിമാ താരം അർജുൻ അശോകൻ, അഡ്വ. പി കെ ഹരികുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ബിജു, നഗരസഭ ചെയർ പെഴ്സൻ പ്രീത രാജേഷ് എന്നിവർ പങ്കെടുക്കും. എമർജിങ് ചീഫ് അഡ്മിൻ അഡ്വ. എ മനാഫ് അധ്യക്ഷത വഹിക്കും. അഡ്മിൻമാരായ അജു രാജപ്പൻ സ്വാഗതവും, അഗിൺ ഗോപിനാഥ് നന്ദിയും രേഖപ്പെടുത്തും.

നാല് മണി മുതൽ സിവിഎൻ ക്ഷേത്ര കളരി യുടെ കളരി പയറ്റും,ഏഴു മണി മുതൽ ഗസൽ ഗായകൻ റാസാ റസാഖ് നയിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടാകും.

Hot Topics

Related Articles