കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ വരുന്ന മാസങ്ങളിൽ തൊഴിൽ മേളകളും സെന്റർ ഡ്രൈവ്കളും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഇതിലേക്കു ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള അവസരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 13 നു രാവിലെ 10:30 മണി മുതൽ ഒരുക്കിയിരിക്കുകയാണ്. രജിസ്റ്റർ ചെയുന്ന ഉദ്യോഗാർത്ഥികളെ കേരളത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വൻ തൊഴിൽ അവസരങ്ങളാണ് കാത്തിരിക്കുന്നത്.
പ്ലസ്ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. രജിസ്റ്റർ ചെയ്യുവാനുള്ള പ്രായ പരിധി 18 മുതൽ 40 വരെ. തൊഴിൽ അന്വേഷകർ ഈ അവസരം പരമാവധി ഉപയോഗപെടുത്തുക. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി ഒറ്റ തവണ ഫീസായി 250 രൂപയും, ആധാർ കാർഡുമായി അന്നേ ദിവസം രാവിലെ 10:30 നു കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക : 0481 2563451 (10am to 5pm)