എൻഡൂറൻസ് ഇന്റർനാഷണൽ സ്‌കേറ്റിംങിൽ തിളങ്ങി ആലപ്പുഴ സ്വദേശിയായ 14 കാരൻ അണ്ടർ 14 ഇനത്തിൽ വാരിക്കൂട്ടിയത് മൂന്ന് മെഡലുകൾ

അബുദാബി: സ്‌കേറ്റിംങിൽ മെഡലുകൾ വാരിക്കൂട്ടി രാജ്യത്തിന് അഭിമാനമായിരിക്കുകയാണ് പതിനാലുകാരൻ. ആലപ്പുഴ സ്വദേശികളും എലിമിനേഷൻ അബുദാബിയിൽ ടെയ്‌ലർമാരുമായ സരിതയുടെയും സുനിലിന്റെയും മകനായ കെ.എസ് നകുലനാണ് രാജ്യാന്തര സ്‌കേറ്റിംങ് മത്സരത്തിൽ മെഡലുകൾ വാരിക്കൂട്ടിയത്. നകുലൻ മത്സരിച്ച അണ്ടർ 14 ഇനത്തിൽ മൂന്ന് ഇനങ്ങളിലും നകുലൻ മെഡൽ നേടി. 20 സെക്കൻഡ്, രണ്ട് മിനിറ്റ് , അഞ്ചു മിനിറ്റ് എന്നിവയില്ലെല്ലാം നകുലന് മെഡലുണ്ട്. തായ്‌ലൻഡിൽ നടന്ന എൻഡുറൻസ് ഇന്റർനാഷണൽ സ്‌കേറ്റിംങ് ചാമ്പ്യൻഷിപ്പിലാണ് നകുലൻ മികച്ച പ്രകടനം പുറത്തെടുത്തത്. യുഎഇയെ പ്രതിനിധീകരിച്ചാണ് നകുലൻ മത്സരത്തിൽ പങ്കെടുത്തത്. ഓൺലൈനായി പഠനം തുടരുന്ന നകുലൻ അബുദാബിയിലെ മാഡ്‌റോളേഴ്‌സിലാണ് സ്‌കേറ്റിംങിൽ പരിശീലനം നേടുന്നത്. ആലപ്പുഴ കാവാലം കണിച്ചേരിപ്പറമ്പിൽ വീട്ടിൽ സരിതയുടെയും സുനിലിന്റെയും മകനാണ് നകുലൻ.

Advertisements

Hot Topics

Related Articles