കോട്ടയം: ഇന്ത്യയിലെ മിക്കവാറും എല്ലാ നിയമങ്ങളും ക്രിമിനൽ, സിവിൽ, കോൺട്രാക്ട്, മോട്ടോർ വാഹന നിയമം, എന്നിവയെല്ലാം ഏതൊരു മതസ്ഥർക്കും ഒരു പോലെ ആണ് എന്നതുപോലെ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നിയമങ്ങൾ ഓരോ മതസ്ഥർക്കും ഉള്ള വ്യത്യാസങ്ങൾ ലഘുവായി പരിഹരിക്കുക മാത്രമാണ് പൊതു സിവിൽ നിയമം കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് അഡ്വ. അനിൽ ഐക്കര അഭിപ്രായപ്പെട്ടു.
ഹിന്ദു നിയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാൻ ഉണ്ട്. എന്നാൽ ഇതര മതസ്ഥരുടെ നിയമങ്ങളിൽ പല പോരായ്മകളും പലവിധ പ്രശ്നങ്ങളും സൃഷ്ടിയ്ക്കുന്നു. അവ നൂറ്റാണ്ടുകളായി യാതൊരു മാറ്റവും വരുത്താതെ തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. അത് തികച്ചും സാമൂഹിക സുരക്ഷാ ലക്ഷ്യത്തിൽ മാത്രമുള്ളതാണ്. അനിവാര്യമാകുന്ന ഏക സിവിൽ കോഡ്’ എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം അനുച്ഛേദമനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയാണ്. എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്ന നിയമം വന്നത് പോലെ ലളിതമാണത്. ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താം. അതു കൊണ്ട് തന്നെ ഏക സിവിൽ ‘കോഡ് അനിവാര്യവും പുരോഗമനപരവുമാണ് എന്ന് സംവാദത്തിൽ അഭിപ്രായം ഉരുത്തിരിഞ്ഞു. എസ്.വി.പ്രദീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ.മോഹനൻ, മനു കുമാർ, മോഹൻദാസ്, കുമാരൻ, ഗോപാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.