അപകടം ഒഴിവാക്കാൻ സ്വകാര്യ ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കും മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസ്; കോട്ടയം നാഗമ്പടത്ത് ക്ലാസ് നടത്തിയത് ബസ് ഓണേഴ്‌സ് അസോസിയേഷനും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും

കോട്ടയം: ജില്ലയിൽ സ്വകാര്യ ബസുകളുടെ അപകടം ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കുമായി ബോധവത്കരണ ക്ലാസ്. ബസ് ഓണേഴ്‌സ് അസോസിയേഷന്റെ ഹാളിൽ വച്ചാണ് ക്ലാസ് നടത്തിയത്. ഗതാഗതമന്ത്രിയുടെ നിർദേശനുസരണമാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചത്. ഇരുനൂറോളം ഡ്രൈവർമാരും ജീവനക്കാരുമാണ് ക്ലാസിൽ പങ്കെടുത്തത്. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കി വാഹനം ഓടിക്കുന്നതിനുമാണ് ഡ്രൈവർമാർക്ക് ക്ലാസ് നൽകിയത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വിഐ ആശാകുമാർ, എ.എംവിഐമാരായ ജോർജ് വർഗീസ്, സജിത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജാക്‌സൺ, സെക്രട്ടറി സുരേഷ്, എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസ് നടത്തിയത്. ക്ലാസിൽ പങ്കെടുത്ത ഡ്രൈവർമാർക്കും ജീവനക്കാർക്കും പരിശീലനം പൂർത്തിയാക്കിയവർ എന്ന സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles