കോട്ടയം: പരീക്ഷാ പരിശീലകരായ ആകാശ്+ബൈജൂസ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി കീം കോഴ്‌സുകള്‍ ആരംഭിക്കുന്നു. റീജ്യനല്‍ എന്‍ജിനീയറിങ് കോളെജുകളിലേക്കും ജെഇഇ മെയിന്‍സിനും കേരള എന്‍ജിനീയറിങ്, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും (കീം) വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതാണ് പുതിയ കോഴ്‌സ്.
സിബിഎസ്ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ കരിക്കുലത്തിനു പുറമേ പ്രാദേശിക തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡിലെ എന്‍ജിനിയറിങ് തല്‍പരരായ വിദ്യാര്‍ഥികളെക്കൂടി പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ കോഴ്‌സ് ആരംഭിക്കുന്നത്. സംസ്ഥാന എന്‍ജിനീയറിങ് കോളജുകളിലേക്കും ജെഇഇ മെയിന്‍സിനുമായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര പഠന പരിശീലനം നല്‍കുന്നതാണ് കോഴ്‌സുകള്‍. ജെഇഇ (മെയിന്‍)+ കീം, കീമിന് മാത്രം എന്നിങ്ങനെ രണ്ടു കോഴ്‌സുകളാണ് വിഭാവനം ചെയ്യുന്നത്. ഇതിനായി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ബാച്ചുകള്‍ രൂപീകരിക്കും. ഇംഗ്ലീഷായിരിക്കും പഠനമാധ്യമം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനൊാന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബാച്ച്, കീം- ജെഇഇ സിലബസ്‌കേന്ദ്രീകരിച്ച് വിപുലമായ പാഠ്യപദ്ധതി, ഫിസിക്ക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടൊപ്പം പതിനൊന്നാം ക്ലാസിലെ സിലബസ്‌കൂടി ഉള്‍പ്പെടുന്ന ഉയര്‍ന്ന നിലവാരമുള്ള പഠന സാമഗ്രികള്‍, ആകാശ്+ ബൈജൂസ് തയ്യാറാക്കിയ ദ്വിഭാഷാടെസ്റ്റ് പേപ്പറുകള്‍ തുടങ്ങിയവ പുതിയ കോഴ്സുകളുടെ പ്രത്യേകതയാണ്.
വാർത്താസമ്മേളനത്തിൽ സീനിയർ അസിസ്റ്റൻ്റ് അക്കാഡമിക് ഡയരക്റ്റർ എൻ. നാഗേന്ദ്രകുമാർ, സീനിയർ സെയിൽസ് ആൻ്റ് ഗ്രോത്ത് മേധാവി ആശിഷ് ജാ, ഏരിയ ബിസിനസ് മേധാവി ബിജി ജി. നായർ, ബ്രാഞ്ച് മേധാവി എസ്. നിഥുൻ എന്നിവർ പങ്കെടുത്തു.