തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് പി. മല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോർ– 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നിക്ക് (സ്കോർ 575). കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനാണ് മൂന്നാം റാങ്ക് (572). എസ്‍സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി എസ്.ജെ. ചേതന ഒന്നാം റാങ്ക് നേടി (441).
കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ് രണ്ടാം റാങ്ക് (437). എസ്ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്ക് നേടി (387). പാലക്കാട് സ്വദേശി എസ്. അനഘ രണ്ടാം റാങ്ക് നേടി (364). 49,671 പേരാണ് ഇത്തവണത്തെ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 24,325 പെൺകുട്ടികളും 25,346 ആൺകുട്ടികളുമാണ്. സംസ്ഥാന ഹയർ സെക്കൻഡറി സിലബസിൽ നിന്നും 2043 പേരും സിബിഎസ്ഇയിൽ നിന്നും 2790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളിൽ യോഗ്യത നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023-’24 അദ്ധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 17നാണു നടന്നത്. മൂല്യനിർണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷയുടെ സ്‍കോർ മേയ് 31നു പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്.