ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡിന് ആദ്യ വിജയം; ടോട്ടനത്തിന് തോൽവി; ചെൽസിയ്ക്കും എവർടണിനും വിജയം

ലണ്ടൻ: സമനിലയ്ക്കും തോൽവിയ്ക്കും പിന്നാലെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ചെൽസിയും, എവർടണ്ണും വിജയം സ്വന്തമാക്കിയപ്പോൾ ടോട്ടനം തോൽവി ഏറ്റുവാങ്ങി. ബേണ്‌ലിയ്ക്ക് എതിരെയാണ് യുണൈറ്റഡ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. കള്ളിയൻ നേടിയ സെൽഫ് ഗോളും, ഇൻജ്വറി ടൈമിലെ പെനാലിറ്റിയുമാണ് യുണൈറ്റഡിനെ രക്ഷിച്ചത്.

Advertisements

27 ആം മിനിറ്റിൽ കള്ളിൻ നേടിയ സെൽഫ് ഗോളിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തുന്നത്. 55 ആം മിനിറ്റിൽ ബേൺലിയെ ഫോസ്റ്റർ ഒപ്പമെത്തിച്ചു. എന്നാൽ, 57 ആം മിനിറ്റിൽ എംബ്യൂമേ യുണൈറ്റഡിന് വീണ്ടും ലീഡ് സമ്മാനിച്ചു. എന്നാൽ, ആന്തണി 66 ആം മിനിറ്റിൽ നേടിയ ഗോളിലൂടെ യുണൈറ്റഡിന് വീണ്ടും സമനില ഭീഷണി. കളി സമനിലയിലേയ്ക്കു നീളുകയാണ് എന്ന തോന്നൽ വീണ്ടും വരുന്നതിനിടെ 90 ആം മിനിറ്റിന്റെ ഏഴാം ഇൻജ്വറി ടൈമിൽ ഫെർണ്ണാണ്ടസിനു ലഭിച്ച ഗോളിലൂടെ യുണൈറ്റഡ് രക്ഷപെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫുൾഹാമിന് എതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെൽസി വിജയിച്ചത്. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ പെഡ്രോയും, 56 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഗോളാക്കി മാറ്റി ഫെർണ്ണാണ്ടസുമാണ് ചെൽസിയ്ക്ക് വിജയം സമ്മാനിച്ചത്. ബ്രെന്റ് ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച സണ്ടർലാൻഡും വിജയം കൊയ്തു. 77 ആം മിനിറ്റിൽ തിയാഗോയിലൂടെ ബ്രെന്റ് ഫോർഡ് ലീഡ് എടുത്തെങ്കിലും 82 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഗോളാക്കി ലീഫീ സണ്ടർ ലാൻഡിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയുടെ ഇൻജ്വറി ടൈമിൽ ഗോൾ അടിച്ച ഇസൈഡോർ സണ്ടർലാൻഡിന് ജയം സമ്മാനിച്ചു.

ടോട്ടനത്തിനെ ബോൺസ്മൗത്ത് എതിരില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്. ബോൺസ്മൗത്തിന് വേണ്ടി അഞ്ചാം മിനിറ്റിൽ എവാനിൽസൺ ആണ് ഗോൾ നേടിയത്. വോൾവർഹാംപ്ടൺ വാണ്ടേഴ്‌സിനെ രണ്ടിന് എതിരെ മൂന്നു ഗോളിനാണ് എവർടൺ തോൽപ്പിച്ചത്. എവർടണ്ണിന് വേണ്ടി ബെറ്റോ (7), നാഡിയേ (33), ഡേവിസ് ബറി ഹാൾ (55) എന്നിവരും, വൂൾവ്‌സിനായി ഹീ ചാനും (21), ഗോമസും (79) ഗോൾ നേടി. ലീഡ്‌സും ന്യൂകാസിലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

Hot Topics

Related Articles