ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിയ്ക്കും ആഴ്‌സണലിനും വിജയം; പ്രീമിയർ ലീഗിൽ പോരാട്ടം കടുക്കുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിയ്ക്കും ആഴ്‌സണലിനും വിജയം. പോയിന്റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന എല്ലാ ടീമുകളും ഇന്ന് വിജയം സ്വന്തമാക്കി. ലിവർപൂൾ 18 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 17 പോയിന്റ് വീതം നേടി സിറ്റി രണ്ടാമതും ആഴ്‌സണൽ മൂന്നാമതും ഉണ്ട്.

Advertisements

പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ലിവർപൂൾ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്. ഒൻപതാം മിനിറ്റിൽ ഡിയഗോ ജോട്ട നേടിയ ഗോളിന് ലിവർപൂൾ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ആദ്യം ലീഡെടുത്തെങ്കിലും, ഈ ലീഡ് നിലനിർത്താനാവാതെയാണ് ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോൽവി ഏറ്റുവാങ്ങിയത്. 26 ആം മിനിറ്റിൽ ആൻഡ്രിയ പെരീരിയ ആണ് ഫുൾഹാമിനായി ആദ്യ ഗോൾ നേടിയത്. 32 47 മിനിറ്റുകളിൽ ഗോൾ നേടിയ മറ്റേയോ കൊവാസിക് സിറ്റിയ്ക്ക് ലീഡ് നൽകി. 82 ആം മിനിറ്റിൽ ജെറേമീ ഡോക്കു ലീഡ് മൂന്നായി ഉയർത്തി. 88 ആം മിനിറ്റിൽ ഫുൾഹാമിനായി റോഡ്രിഗോ നേടിയ ഗോളിന് തോൽവിയുടെ ആഘാതം കുറയ്ക്കാമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് സതാംപ്ടണിനെ തകർത്ത് തരിപ്പണമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 55 ആം മിനിറ്റിൽ കാമറൂൺ ആർച്ചറാണ് സതാംപ്ടണു വേണ്ടി ഗോൾ വേട്ട തുടങ്ങി വച്ചത്. എന്നാൽ, ഒരു ഗോൾ വീണതിന് പിന്നാലെ കടന്നാക്രമിച്ച ആഴ്‌സണൽ 30 മിനിറ്റിനിടെ മൂന്നു ഗോൾ മടക്കി. 58 ആം മിനിറ്റിൽ കായ് ഹാവേർട്‌സ്, 68 ആം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി 88 ആം മിനിറ്റിൽ ബുഖായോ സാഖ എന്നിവരുടെ ഗോളുകളിലൂടെ ആഴ്‌സണൽ കളിയും വിജയവും തിരികെ പിടിച്ചു.

അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ വോൾവ്‌സിനെ മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ബ്രെന്റ് ഫോർഡ് തോൽപ്പിച്ചത്. രണ്ടാം മിനിറ്റിൽ നതാൻ കോളിൻസിലൂടെ ബ്രന്റ്‌ഫോർഡ് ആദ്യ ഗോൾ നേടി. നാലാം മിനിറ്റിൽ മാത്യൂസ് കുഹ വോൾവ്‌സിനായി ഗോൾ മടക്കി. 20 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ബ്രയാൻ മെഫ്യൂവോ ബെന്റ് ഫോർഡിനായി ഗോൾ നേടിയപ്പോൾ, 26 ആം മിനിറ്റിൽ ജോറാൻ സ്റ്റാൻഡ് ലാർസനിലൂടെ വോൾവ്‌സ് ഗോൾ മടക്കി. 28 ആം മിനിറ്റിൽ ക്രിസ്റ്റിയൻ നോർഗാർഡ് ബ്രന്റ്‌ഫോർഡിനായി ലീഡ് ഉയർത്തുകയും, ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ ഏതാൻ പിന്നോക്ക് നാലാം ഗോൾ അടിയ്ക്കുകയും കൂടി ചെയ്തതോടെ വൂൾവ്‌സിന് കാര്യങ്ങൾ കഠിനമായി, 90 ആം മിനിറ്റിൽ കാരവാലോ അഞ്ചാം ഗോൾ നേടിയെങ്കിലും 93 ആം മിനിറ്റിൽ റയാനിലൂടെ ഗോൾ നില മൂന്ന്് ആക്കി വൂൾവ്‌സ് ഉയർത്തി.

മറ്റൊരു മത്സരത്തിൽ ബൗൺസ്മൗത്തിനെ ലെസ്റ്റൽ തോൽപ്പിച്ചു. ബൂവാനാന്റി ആണ് ലെസ്റ്ററിനായി 16 ആം മിനിറ്റിൽ വിജയഗോൾ നേടിയത്. ഒന്നിനെതിരെ നാലു ഗോളിന് വെസ്റ്റ് ഹാം ഐപ്‌സ്വിച്ചിനെ തകർത്തു. ആദ്യ മിനിറ്റിൽ അന്റാണിയോ, 43 ആം മിനിറ്റിൽ മുഹമ്മദ് കുഡൂസ്, 49 ആം മിനിറ്റിൽ ജാറോഡ് ബോവെൻ, 69 ആം മിനിറ്റിൽ ലൂക്കാസ് പക്വേറ്റ എന്നിവരാണ് വെസ്റ്റ് ഹാമിനായി ഗോൾ നേടിത്. ആറാം മിനിറ്റിൽ ലിയാം ഡിലാപ് ഐപ് സ്വിച്ചിനായി ഗോൾ നേടി.

Hot Topics

Related Articles