ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആറാഴ്ച പിന്നിടുമ്പോൾ പോരാട്ടം കനക്കുന്നു. ലീഗിലെ ആദ്യ അഞ്ചു സ്ഥാനക്കാർ തമ്മിൽ വെറും മൂന്നു പോയിന്റിന്റെ മാത്രം വ്യത്യാസമാണ് ഉള്ളത്. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന സിറ്റി ശനിയാഴ്ച സമനിലയിൽ കുരുങ്ങിയതോടെ , വിജയം നേടിയ ലിവർപൂൾ ഇതാദ്യമായി സീസണിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. ആറു കളികളിൽ നിന്നും 15 പോയിന്റോടെയാണ് സിറ്റി ഒന്നാമത് എത്തിയത്. 14 പോയിന്റ് വീതം സിറ്റിയ്ക്കും ആഴ്സണലിനുമുണ്ടെങ്കിലും ഗോൾ ശരാശരിയാണ് സിറ്റിയെ രണ്ടാമതെത്താൻ തുണച്ചത്. 13 പോയിന്റോടെ ചെൽസി നാലാമതുള്ളപ്പോൾ 12 പോയിന്റുള്ള ആസ്റ്റൺ വില്ലയാണ് അഞ്ചാമതുള്ളത്.
ശനിയാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിനുള്ള ജയമാണെങ്കിലും സിറ്റിയുടെ സമനിലയാണ് ഒന്നാം സ്ഥാനത്തേയ്ക്ക് എത്താൻ ലിവർപൂളിന് തുണയായത്. ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഇബ്രാഹിമാ കാന്റെയും, 61 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ മുഹമ്മദ് സലയുമാണ് ലിവർപൂളിനാണ് ഗോൾ നേടിയത്. 56 ആം മിനിറ്റിൽ വൂൾവ്സിനായി നൗരി നേടിയ ഗോളിന് പക്ഷേ സമനില പോലും സമ്മാനിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലെസ്റ്ററിനെതിരെ വമ്പൻ വിജയമാണ് ആഴ്സണൽ സ്വന്തമാക്കിയത്. 20 ആം മിനിറ്റിൽ മാർട്ടിനെല്ലിയും, ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ ലെനാർഡോ ട്രൊസാർഡും, രണ്ടാം പകുതിയുടെ ഇൻജ്വറി ടൈമിൽ കായ് ഹാവെർട്സും ആഴ്സണലിനായി ഗോൾ നേടിയപ്പോൾ, അഴ്സണലിന്റെ പട്ടിക പൂർത്തിയാക്കിയത് ലെസ്റ്റർ താരം വിൽഫ്രെഡാണ്. രണ്ടാം പകുതിയുടെ ഇൻജ്വറി ടൈമിൽ വിൽഫ്രെഡിന്റെ ഗോളിനാണ് ആഴ്സണൽ പട്ടിക പൂർത്തിയാക്കിയത്. 47 ആം മിനിറ്റിലും 63 ആം മിനിറ്റിലും നേടിയ ഗോളുകളിലൂടെ ജെയിംസ് ജസ്റ്റിൻ ലെസ്റ്ററിനു സമനില സമ്മാനിച്ചപ്പോഴായിരുന്നു വിൽഫ്രെഡിന്റെ അപ്രതീക്ഷിത സെൽഫ് ഗോൾ.
വിജയത്തുടർച്ച നേടിയിറങ്ങിയ സിറ്റിയെ ന്യൂകാസിലാണ് സമനിലയിൽ കുടുക്കിയത്. 35 ആം മിനിറ്റിൽ ജോസ്കോ ഗാർഡിയോൾ സിറ്റിയ്ക്കു വേണ്ടി ഗോൾ നേടിയപ്പോൾ, 58 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ ആന്തണി ഗോർഡനാണ് ന്യൂകാസിലിനായി ഗോൾ നേടിയത്.
ചെൽസി രണ്ടിനെതിരെ നാലു ഗോളിനാണ് ബ്രിങ്ടൗണിനെ തോൽപ്പിച്ചത്. ആദ്യ പകുതിയിൽ തന്നെ ഹാട്രിക് അടക്കം നാലു ഗോളുകൾ നേടിയ കോൾ പാൽമറാണ് ചെൽസിയ്ക്ക് വൻ വിജയം നൽകിയത്. ഏഴാം മിനിറ്റിൽ റൂട്ടർ ബ്രിങ്ടൗണിന് ലീഡ് നൽകിയ ശേഷമായിരുന്നു പാൽമറിന്റെ അഴിഞ്ഞാട്ടം. 21 ആം മിനിറ്റിലും 28 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെയും, 31 , 41 മിനിറ്റിനുകളിലുമായിരുന്നു പാൽമറിന്റെ ഗോളുകൾ. 34 ആം മിനിറ്റിൽ കാർളോസ് ബലേബയാണ് ബ്രിങ്ടൗണിനായി രണ്ടാം ഗോൾ മടക്കിയത്.
ബ്രെന്റ് ഫോർഡും വെസ്റ്റ് ഹാമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ആദ്യ മിനിറ്റിൽ തന്നെ ബ്രയാൻ എംബ്യൂനോ ബ്രന്റ് ഫോർഡിനു വേണ്ടിയും, 54 ആം മിനിറ്റിൽ തോമസ് സോവൂക്ക് വെസ്റ്റ് ഹാമിനു വേണ്ടിയും ഗോൾ നേടി. ഒന്നിനെതിരെ രണ്ട് ഗോളിന് എവർടൺ ക്രിസ്റ്റൽ പാലസിനെയും, എതിരില്ലാത്ത ഒരു ഗോലിന് ഫുൾ ഹാം നോട്ടിംങ് ഹാം ഫോസ്റ്ററിനെയും പരാജയപ്പെടുത്തി.