ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിന് സമനില; വെസ്റ്റ് ഹാമിന് വിജയം; ഞായറാഴ്ചത്തെ മത്സരങ്ങളുടെ ഫലം ഇങ്ങനെ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമനിലയും വിജയവുമായി ഇന്നത്തെ മത്സര ഫലം. വോൾഹാംപൂർ – ന്യൂകാസിൽ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ, ആസ്റ്റൺ വില്ലയെ വെസ്റ്റ് ഹാം പരാജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തിൽ നോട്ടിംങ് ഹാം – ടോട്ടനത്തെ നേരിടുകയാണ്.
നാലാം ആഴ്ചയിലെ രണ്ടാം ദിനത്തിലെ മത്സരത്തിൽ വോൾഹാംപറും ന്യൂകാസിൽ യുണൈറ്റഡുമാണ് ഏറ്റുമുട്ടിയത്. റൂബൻ നെവെസിന്റെ ഗോളിൽ 38 ആം മിനിറ്റിൽ വോൾഹാംപറാണ് മുന്നിലെത്തിയത്. 90 ആം മിനിറ്റിൽ അലക്‌സ് സെന്റ് മാക്‌സിമിന്റെ ഗോളിൽ ന്യൂകാസിൽ സമനില പിടിച്ചു കഷ്ടിച്ച് രക്ഷപെട്ടു.

Advertisements

രണ്ടാം മത്സരത്തിൽ ആസ്റ്റൺ വില്ലയും വെസ്റ്റ് ഹാമും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം വെസ്റ്റ് ഹാമിനൊപ്പം നിന്നു. 74 ആം മിനിറ്റിൽ പാബ്ലോ ഫോർനാലിന്റെ ഗോളിലാണ് വെസ്റ്റ് ഹാം വിജയം സ്വന്തമാക്കിയത്.

Hot Topics

Related Articles