പ്രദർശനമേള കയ്യടക്കി കുടുംബശ്രീയുടെ കാർഷിക ഉത്പന്നങ്ങൾ

കോട്ടയം : നാഗമ്പടം മൈതാനത്തു നടക്കുന്ന വിപണന പ്രദർശനമേളയിൽ നൂറുമേനി വിളയിച്ച കാർഷിക ഉത്പന്നങ്ങളുമായി കുടുംബശ്രീകാർ, കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും ജൈവവളങ്ങളും തികച്ചും ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്തതുമായ ഉള്ള നാടൻ ഉത്പന്നങ്ങങ്ങളായ പടവലം, വഴുതന, കോവക്ക, പയർ, കുറ്റിപയർ, നാടൻ വാഴക്കുല, നാടൻ വെള്ളരി, ചക്ക, എന്നിങ്ങനെയുള്ള നാടൻ പച്ചക്കറികൾ ആണ് കുടുംബശ്രീ സ്റ്റാളിനെ സമ്പന്നമാകുന്നത്. ഇതു കൂടാതെ കുടുംബശ്രീ ഉത്പന്നകളായ കരൂർ ശർക്കര, കരിമണിപയർ,നാടൻ കോഴിമുട്ട, താറാവുമുട്ട,എന്നിവയും, വിത്തുകളായി മഞ്ഞൾ, ഇഞ്ചി ഇവയും കൃഷി ചെയ്യാൻ ആവശ്യമായ ജൈവ വളങ്ങളും സ്റ്റാളിൽ ലഭ്യമാണ്.

Advertisements

Hot Topics

Related Articles