വന്ധ്യതയ്ക്കു പ്രധാന കാരണം എൻഡോമെട്രിയോസിസ് ; എങ്ങനെ തിരിച്ചറിയാം? 

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്.  ഗർഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എൻഡോമെട്രിയം. ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്. 

Advertisements

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് എൻഡോമെട്രിയോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണം. ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ഈ വേദന തുടങ്ങുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം കൂടുകയും ചെയ്യും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിട്ടുമാറാത്ത പെൽവിക് വേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, സ്ഥിരമായുള്ള അടിവയർ വേദന,  ആർത്തവസമയത്തെ മലബന്ധം, ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം,  മലവിസർജന സമയത്ത് ശക്തമായ വേദന, വന്ധ്യത, വയറിളക്കം- ഓക്കാനം പോലെയുള്ള ദഹന പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ​ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തുകയാണ് വേണ്ടത്. രോഗതീവ്രത, ലക്ഷണങ്ങൾ, രോഗിയുടെ പ്രായം എന്നിവയുടെ അടിസ്ഥാനത്തിലാണ് ചികിത്സ. ഹോർമോൺ തെറാപ്പി, ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ, ഫെർട്ടിലിറ്റി ചികിത്സ തുടങ്ങി രോഗതീവ്രത അനുസരിച്ച് പല തരം ചികിത്സകള്‍ ലഭ്യമാണ്. 

Hot Topics

Related Articles