വൈക്കം: പൊതു വിദ്യാഭ്യാസവകുപ്പും, കൈറ്റും ചേർന്ന് നടപ്പാക്കുന്ന ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പഠന പ്രവർത്തനങ്ങൾക്ക്
വൈക്കം ഉപജില്ലയിൽ തുടക്കമായി. ഹിന്ദി ഭാഷ പഠനം വിവര സാങ്കേതിക വിദ്യാസഹായത്തോടെ ലളിതവും രസകരവുമായി വിദ്യാർഥികൾക്ക്
അനുഭവവേദ്യമാകുക എന്ന ഉദ്ദേശ്യത്തോടെയാണ്
വിദ്യാഭ്യാസ വകുപ്പ് ഇത് നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ പൈലറ്റ് സ്കൂളായ
പള്ളിപ്രത്ത്ശേരി സെൻ്റ് ലൂയിസ് യു പി സ്കൂളിൽ നടന്ന യോഗത്തിൽ ടി വി പുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജി ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ സെബാസ്റ്റ്യൻ ആൻ്റണി പരുപാടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സീമ സുജിത്ത്, കൈറ്റ് കോട്ടയം ജില്ലാ കോർഡിനേറ്റർ കെ.ബി. ജയശങ്കർ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾഐസക്ക്, കൈറ്റ് വൈക്കം ഉപജില്ലാ മാസ്റ്റർ എസ്. ജയകുമാർ, കെ. ഉദയകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, സ്റ്റെല്ല ജോസഫ്, ജോസ് പോൾ എന്നിവർ പ്രസംഗിച്ചു.