കോട്ടയം : എരുമേലിയിൽ വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേനപ്പാടി ചെങ്ങാംകുന്ന് ഭാഗത്ത് വേലുപറമ്പിൽ വീട്ടിൽ തോമസ് മകൻ ജയൻ തോമസ് (38) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വീട്ടമ്മയുടെ നേരെ അപമര്യാദയായി പെരുമാറുകയായിരുന്നു.
Advertisements
വീട്ടമ്മയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ മാരായ റിയാസുദ്ദീൻ, ജോൺസൺ, സി.പി.ഓ മാരായ ഷെഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.