ഈരാറ്റുപേട്ടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ : പിടിയിലായത് കീരിയാത്തോട്ടം സ്വദേശി

ഈരാറ്റുപേട്ട : വില്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 360 ഗ്രാം കഞ്ചാവുമായി നടയ്ക്കൽ കീരിയാത്തോട്ടം ഭാഗം തടവനാൽവീട്ടില്‍ ഇസ്മയിൽ മകന്‍ സജ്നാസ് (31) ആണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലാ അസിസ്റ്റന്‍റ് സൂപ്രണ്ട് നിധിൻരാജ്. പി യുടെ നി‍ർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന.

Advertisements

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗ്ഗീസ്സ്, സബ് ഇൻസ്പെക്ട‍‍‍ര്‍ വിഷ്ണു വി.വി, അസ്സി. സബ് ഇൻസ്പെക്ട‍‍‍ര്‍ പ്രശാന്ത് എം.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനു.കെ ആർ സിവിൽ പൊലീസ് ഓഫീസര്‍മാരായ ജോബി ജോസഫ്, , ശരത്ത് കൃഷ്ണദേവ്, ജിനു.ജി.നാഥ്, ജോസ്സിമോൾ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles