ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ റീ-ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത് പ്രതിഷേധങ്ങളുടെയും ഇടപെടലുകളുടെയും വിജയം : അഡ്വ. ഷോൺ ജോർജ്

ഈരാറ്റുപേട്ട:വാഗമൺ റോഡിന്റെ റീ-ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത് ജനകീയ പ്രക്ഷോഭങ്ങളുടെയും ശക്തമായ ഇടപെടലുകളുടെയും വിജയമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ്

Advertisements

2022 ഓഗസ്റ്റ് 24ന് നിർമ്മാണ കാലാവധി പൂർത്തിയായിട്ടും മുൻ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുവാനോ റീ-ടെണ്ടർ നടപടികൾ സ്വീകരിക്കുവാനോ തയ്യാറാകാതിരുന്ന സർക്കാർ ബഹുമാനപ്പെട്ട ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് തുടർ നടപടികൾ സ്വീകരിക്കാൻ തയ്യാറായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശക്തമായ ജനകീയ പ്രക്ഷോഭവും ഇതോടൊപ്പം ഉണ്ടായി. ഇതിന്റെയൊക്കെ പ്രതിഫലനമാണ് അടിയന്തര നടപടികൾക്ക് കാരണമായത്. തുടർന്ന് ഒരാഴ്ചക്കുള്ളിൽ കരാറുകാരനെ നീക്കം ചെയ്ത് പുതിയ ടെണ്ടർ നടപടികൾ ആരംഭിക്കുകയും ചെയ്തു. മഴക്കാലത്തിനു മുമ്പായി നിർമ്മാണം പൂർത്തീകരിക്കുന്നതിന് ശക്തമായ നിരീക്ഷണവും ഇടപെടലുകളും തുടർന്നും ഉണ്ടാകുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Hot Topics

Related Articles