ഇരവിപേരൂർ ജംഗ്ഷനിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടവും, അപകട സാധ്യതകളും മുൻനിർത്തി ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വിളിച്ചു കൂട്ടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇരവിപേരൂർ സെന്റ്. ജോൺസ് ഹൈസ്കൂൾ നിർമ്മിച്ചു നൽകിയ പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉത്ഘാടനം തിരുവല്ല ഡി വൈ എസ് പി രാജപ്പൻ റാവുത്തർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശശിധരൻ പിള്ള അദ്ധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് സാലി ജേക്കബ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിൻസൻ വർഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമിത രാജേഷ്, വാർഡ് മെമ്പർമാരായ അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, സ്കൂൾ മാനേജർ റ്റി സി എബ്രഹാം, സ്റ്റീഫൻ ജോർജ്, സ്കൂൾ അധ്യാപകർ, എൻസിസി കേഡറ്റുകൾ, സജികുമാർ, സുനിൽ മറ്റം, തമ്പു പനോടിൽ, കെ കെ രാജു, എബി പ്രയാറ്റുമണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു.